തട്ടുകട ഒഴിപ്പിക്കാനെത്തിയ പൊതുമരാമത്ത് അധികൃതര്‍ക്ക് മുന്നില്‍ വിഷം കഴിച്ച് വീട്ടമ്മ.എടപ്പാള്‍ നടുവട്ടത്ത് സൗദി തട്ടുകട നടത്തുന്ന കുറ്റിപ്പാല സ്വദേശിയുടെ ഭാര്യയാണ് വിഷം കഴിച്ചത്.ഇവരെ
തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11 മണിയോടെ കൂടിയായിരുന്നു സംഭവം.
വര്‍ഷങ്ങളായി എടപ്പാള്‍ നടുവട്ടത്ത് നടത്തിവന്നിരുന്ന ഇവരുടെ തട്ടുകട തട്ടുകട പൊളിച്ചു നീക്കാന്‍ എത്തിയ സമയത്തായിരുന്നു സംഭവം.അറിഞ്ഞതോടെ അധികൃതര്‍ പൊളിച്ച് നീക്കല്‍ നിര്‍ത്തി വെച്ച് തിരിച്ചുപോയി. സംഭവത്തില്‍ വഴിയോര കച്ചവട തൊഴിലാളി യൂണിയന് സി ഐ ടി യു പ്രതിഷേധവുമായി രംഗത്തെത്തി.കൂടിയാലോചന കൂടാതെയാണ് അധികൃതര്‍ കട പൊളിക്കാന്‍ എത്തിയതെന്നത് അവര്‍ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം മുന്നറിയിപ്പ് നല്‍കിയാണ് നടപടിക്രമങ്ങള്‍ ആരംഭിച്ചതെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം