കുമളിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു

കുമളി: കുമളിയിൽ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു. ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മുകുന്ദപുരം സ്വദേശി അലൻ ബാബുവാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച കുമളിയിലെ ഒരു ലോഡ്ജില്‍ സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടിയെ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Advertisements

വിവരമറിഞ്ഞെത്തിയ പൊലീസ് പെണ്‍കുട്ടിയെ സ്റ്റേഷനിലെത്തിച്ചു. അലന്‍ ബാബു തന്നെ പ്രണയം നടിച്ച് നിര്‍ബന്ധിച്ച് ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് പോക്സോ ചുമത്തി കേസെടുത്തു. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലോഡ്ജിലേക്ക് വിളിച്ച് വരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Hot Topics

Related Articles