‘തീപ്പൊരി ബെന്നി…’ അര്‍ജുൻ അശോകന്റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

അര്‍ജുൻ അശോകൻ നായകനാകുന്ന പുതിയ ചിത്രമായ ‘തീപ്പൊരി ബെന്നി’യുടെ ചിത്രീകരണം ആരംഭിച്ചു. രാജേഷ് മോഹനും ജോജി തോമസും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെമിന ജോര്‍ജാണ് ചിത്രത്തിലെ നായിക.

ശ്രീരാഗ് സജിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അജയ് ഫ്രാൻസിസ് ജോര്‍ജാണ് ഛായാഗ്രാഹണം. സൂരജ് ഇ എസ് എഡിറ്റിംഗും സൂരജ് ഇ എസ് പ്രൊഡക്ഷൻ ഡിസൈനിംഗ് മിഥുൻ ചാലിശ്ശേരിയും കോസ്റ്റ്യൂം ഡിസൈനിംഗ് ഫെമിന ജബ്ബാറും നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് ഷെബിൻ ബക്കറാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

‘തുറമുഖ’മാണ് അര്‍ജുൻ അശോകൻ പ്രധാന കഥാപാത്രമായി എത്തിയ അവസാന സിനിമ . നിവിൻ പോളി കേന്ദ്ര കഥാപാത്രമായ ചിത്രം ഒരുക്കിയത് രാജീവ് രവിയാണ്. രാജീവ് രവി തന്നെയായിരുന്നു ഛായാഗ്രാഹണം.

Hot Topics

Related Articles