തനി നാടനായി അർജുൻ അശോകൻ : “തീപ്പൊരി “ബെന്നിയുടെ” ഫസ്റ്റ് ലുക്ക് ശ്രദ്ധ നേടുന്നു

അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. തീവ്ര ഇടതുപക്ഷ രാഷ്ട്രീയ പ്രവർത്തകനായ വട്ടക്കുട്ടയിൽ ചേട്ടായിയുടേയും മകൻ തീപ്പൊരി ബെന്നിയുടേയും കഥ പറയുകയാണ് ഈ ചിത്രം. വട്ടക്കുട്ടയിൽ ചേട്ടായിയെ ജഗദീഷും മകൻ ബെന്നിയെ ‌അർജുൻ അശോകനും അവതരിപ്പിക്കുന്നു.

തൊടുപുഴയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെബിൻ ബക്കർ നിർമിച്ച് ജോജി തോമസ്സും രാജേഷ് മോഹനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടി.ജി.രവി , പ്രേംപ്രകാശ്, ഷാജു ശ്രീധർ, സന്തോഷ് കീഴാറ്റൂർ, ശ്രീകാന്ത് മുരളി, റാഫി , നിഷാ സാരംഗ് എന്നിവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം ശ്രീരാഗ് സജി. ഛായാഗ്രഹണം – അജയ് ഫ്രാൻസിസ് ജോർജ്. എഡിറ്റിംഗ് – സൂരജ്. ഈ എസ്. കലാസംവിധാനം – മിഥുൻ ചാലിശ്ശേരി . കോസ്റ്റ്യും – ഡിസൈൻ. ഫെമിന ജബ്ബാർ. മേക്കപ്പ്. കിരൺ രാജ് . മനോജ്.കെ.. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – കുടമാളൂർ രാജാജി.

ഫിനാൻസ് കൺട്രോളർ. – ഉദയൻ കപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ – എബി കോടിയാട്ട്. പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – രാജേഷ് മേനോൻ. നോബിൾ ജേക്കബ്ബ് ഏറ്റു മാന്നൂർ. പ്രൊഡക്ഷൻ കൺടോളർ. അലക്സ് – ഈ . കുര്യൻ. സെൻട്രൽ പിക്ച്ചേഴ്സ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു. പി ആർ ഒ വാഴൂർ ജോസ്.

Hot Topics

Related Articles