മതേതരത്വം നിലനിർത്തിയത് ലീഗിന്റെ നിലപാടുകൾ : രമേശ്‌ ചെന്നിത്തല എം എൽ എ 

പത്തനംതിട്ട : സമൂഹത്തിൽ മതേതര -ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവായിരുന്നു പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെന്നും ലീഗ് സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ വിസ്മരിക്കാൻ സാധിക്കില്ലെന്നും മുൻ ആഭ്യന്തരമന്ത്രി  രമേശ്‌ ചെന്നിത്തല എം എൽ എ അഭിപ്രായപ്പെട്ടു.  ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്  കുലശേഖരപതിയിൽ  നടത്തിയ ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

മേഖല കമ്മിറ്റി പ്രസിഡന്റ്‌ കമറുദ്ദീന്റെ  അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ റംസാൻ റിലീഫ് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് സംസഥാന സെക്രെട്ടറിയേറ്റ് അംഗം കെ ഇ . അബ്ദുറഹ്മാൻ നിർവഹിച്ചു. അഡ്വ. ഹൻസലാഹ് മുഹമ്മദ്‌ സ്വാഗതവും,  ജില്ലാ ലീഗ് പ്രസിഡണ്ട് ടി എം ഹമീദ് മുഖ്യ പ്രഭാഷവും നടത്തി. ലീഗ് ജില്ലാ – മണ്ഡലം നേതാക്കളായ , സമദ് മേപ്രത്ത്, എ . സഗീർ, തെക്കേത്ത്‌ അബ്ദുൽ കരീം, കെ പി . നൗഷാദ്,എൻ എ  നൈസാം, റ്റി റ്റി  യാസീൻ, കെ എം രാജ,  അഡ്വ . മീരാണ്ണൻ മീര, നിയാസ് റാവുത്തർ, തൗഫീഖ് കൊച്ചുപറമ്പിൽ, മുഹമ്മദ്‌ വലഞ്ചുഴി, മുഹമ്മദലി മാസ്റ്റർ, ഇസ്മായിൽ മള്ബെറി, പി . ബഷീർ എന്നിവർ  സംസാരിച്ചു. മേഖല കമ്മിറ്റി സെക്രട്ടറി എ  മുഹമ്മദ്‌ ഹനീഫ നന്ദി പറഞ്ഞു . ചടങ്ങിൽ ദക്ഷിണ കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ്‌ സംസ്ഥാന തലത്തിൽ നടത്തിയ പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ കുലശേഖരപതി സ്വദേശി ആദിൽ ബദറുദ്ദീനെ ചടങ്ങിൽ ആദരിച്ചു.

Hot Topics

Related Articles