പ്രിവ്യൂ ഷോകളിലെ മികച്ച അഭിപ്രായം നിലനിർത്താൽ സാധിക്കാതെ സാമന്തയുടെ “ശാകുന്തളം” : ചിത്രം പരാജയത്തിലേക്കോ?

സാമന്തയുടെ ഏറ്റവും പുതിയ ചലച്ചിത്രമായ ശാകുന്തളം ബോക്സോഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. ഏപ്രിൽ 14 ന് റിലീസ് ചെയ്ത ചിത്രം ആദ്യ ദിനം 5 കോടി നേടിയിരുന്നു. എന്നാൽ രണ്ടാം ദിവസം 1.5 കോടി രൂപ മാത്രമാണ് കളക്ഷൻ നേടാനായത്.

എന്നാല്‍ ഞായറാഴ്ചത്തെ കണക്കുകള്‍ കൂടി പരിഗണിച്ചാല്‍ മാത്രമേ ചിത്രത്തിന്‍റെ ബോക്സ് ഓഫീസിലെ വിധി നിര്‍ണ്ണയിക്കാന്‍ കഴിയൂ എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മലയാളിയായ ദേവ് മോഹനനാണ് ചിത്രത്തിലെ നായകന്‍. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

അല്ലു അർജുന്റെ മകൾ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൌതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഗുണ ടീം വര്‍ക്സിന്‍റെ ബാനറില്‍ നീലിമ ഗുണ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ്. വിജയ് നായകനായി എത്തിയ വാരിസിന്‍റെ നിര്‍മ്മാതാവാണ് ദില്‍ രാജു.










Hot Topics

Related Articles