ആ ചിത്രം കണ്ടാല്‍ അറിയാം ആ പോരാട്ടം എത്രത്തോളം കഠിനമായിരുന്നു എന്ന് ! വയറില്‍ കടും ചുവപ്പ് നിറത്തില്‍ തടിച്ചുകൂടിയ ഒരു വലിയ പാട്; വിജയത്തിൻ്റെ വേദന ചിത്രവുമായി ക്രുണാൽ പാണ്ഡ്യ

ജയ്‌പൂർ: ആ ചിത്രം കണ്ടാല്‍ അറിയാം ആ പോരാട്ടം എത്രത്തോളം കഠിനമായിരുന്നു എന്ന്. വയറില്‍ കടും ചുവപ്പ് നിറത്തില്‍ തടിച്ചുകൂടിയ ഒരു വലിയ പാട്. ശനിയാഴ്ച റായ്‌പൂരില്‍ മുംബൈ ഇന്ത്യൻസിനെതിരെ നടന്ന ജീവൻമരണ പോരാട്ടത്തില്‍ 46 പന്തില്‍ 73 റണ്‍സ് അടിച്ചുകൂട്ടിയ ക്രുനാല്‍ പാണ്ഡ്യ, ആ വിജയത്തിന് നല്‍കേണ്ടി വന്ന വിലയായിരുന്നു ആ മുറിപ്പാട്.

Advertisements

മത്സരശേഷം ഇൻസ്റ്റാഗ്രാമിലൂടെയാണ് ക്രുനാല്‍ ഈ ചിത്രം പങ്കുവെച്ചത്. ചില മുറിപ്പാടുകള്‍ ആ പോരാട്ടം അർഹിച്ചതായിരുന്നു എന്നതിന്‍റെ തെളിവാണ്. എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ വൈറലായി. 167 റണ്‍സ് പിന്തുടർന്ന ആർസിബിക്ക് തുടക്കം തന്നെ പാളിയിരുന്നു. വിരാട് കോലി പൂജ്യത്തിന് പുറത്തായതോടെ ആറാം ഓവറില്‍ 39-3 എന്ന നിലയില്‍ ടീം തകർന്നു. ആ പിച്ചില്‍ ബാറ്റിംഗ് ദുഷ്കരമായിരുന്നു. പന്ത് അപ്രതീക്ഷിതമായി ഉയരുകയും തങ്ങിനില്‍ക്കുകയും ചെയ്യുന്ന റായ്‌പൂരിലെ പിച്ചില്‍ അഞ്ചാം നമ്പറിലിറങ്ങിയ ക്രുനാല്‍ പാണ്ഡ്യ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

Hot Topics

Related Articles