തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിൽ ‘പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ’

തെങ്കറക്കോണം: തെങ്കറക്കോണം സെന്റ് മേരീസ്‌ മലങ്കര സുറിയാനി കത്തോലിക്കാ ദൈവാലയത്തിന്റെ ഇടവകത്തിരുനാൾ ആഘോഷങ്ങൾ 2023 ആഗസ്റ്റ് 13 മുതൽ 20 വരെയുള്ള തീയതികളിൽ നടത്തും. 2023 ആഗസ്റ്റ് 13 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം തിരുനാൾ കൊടിയേറും.

Advertisements

പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളിനോട് അനുബന്ധിച്ച് വിവിധ പരിപാടികളും നടത്തുന്നു. ആഗസ്റ്റ് 14-19 ാം തീയതി വരെ, ജപമാലയും, സന്ധ്യാപ്രാർത്ഥനയും, വിശുദ്ധ കുർബ്ബാനയും ഉണ്ടാകും. ആഗസ്റ്റ് 19 ശനിയാഴ്ച പതിവ് പ്രാർത്ഥനകൾക്കു പുറമെ, 7 മണിക്ക് റവ. ഫാ. അലക്സാണ്ടർ അറത്തലയ്ക്കലിന്റെ നേതൃത്വത്തിൽ ഭക്തിനിർഭരമായ തിരുനാൾ റാസ ആരംഭിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ആഗസ്റ്റ് 20 ഞായറാഴ്ച വൈകുന്നേരം 5. 30 ന് മലങ്കര സുറിയാനി കത്തോലിക്കാ പള്ളി വികാരി റവ. ഡോ. ജോൺ പടിപ്പുരയ്ക്കൽ മുഖ്യകാർമ്മികനായ തിരുനാൾ കുർബ്ബാന ഉണ്ടായിരിക്കും. തുടർന്ന് തിരുന്നാൾ
കൊടിയിറക്കും, നേർച്ചവിളമ്പും ഉണ്ടാകും.

Hot Topics

Related Articles