കൊടികയറി പൂരാവേശം; മേളപ്രപഞ്ചത്തിൽ അലിഞ്ഞ് പൂരപ്രേമികൾ; പൂരം ആവേശമായി; തൃശൂർ പൂരത്തിന്റെ ഇലഞ്ഞിത്തറ മേളം പുരോഗമിക്കുന്നു; നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ

തൃശൂർ: തൃശൂരിൽ ആവേശമായി പൂരങ്ങളുടെ പൂരപ്പെരുമഴ. താള മേള വാദ്യങ്ങളോട് ഇലഞ്ഞിത്തറ മേളം കൊഴുക്കുകയാണ്. കിഴക്കൂട്ട് അനിയന്മാരാരാണ് ഇത്തവണ മേളപ്രമാണി. തൃശൂർ പൂരത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇലഞ്ഞിത്തറ മേളം. 250ലധികം കലാകാരന്മാരാണ് ഇലഞ്ഞിത്തറമേളത്തിന്റെ ഭാഗമാകുന്നത്. ഇതാദ്യമായാണ് കിഴക്കൂട്ട് അനിയൻ മാരാണ് മേളപ്രമാണിയാകുന്നത്.

ഇടംതല-വലംതല ചെണ്ടയ്ക്കൊപ്പം കൊമ്പും കുറുകുഴലും ഇലത്താളവുമായി മേളം കൊഴുക്കുകയാണ്. മൂന്ന് വർഷത്തിന് ശേഷം തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റിയത് പൂരപ്രേമികളെ അത്യാവേശത്തിലാക്കി. രാമനെ കാണാൻ വഴിയിൽ ഉടനീളെ ആൾകൂട്ടം തിങ്ങിനിറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പൂരപ്രേമികളുടെ ഹീറോ ഗജരാജൻ രാമനെ കാണാൻ വഴിയിൽ ഉടനീളം ആളുകൾ കാത്ത് നിന്നു. രാമൻ രാമൻ എന്ന ആർപ്പുവിളികളോടെ ആന പ്രേമികൾ തെച്ചികോട്ട് കാവ് രാമചന്ദ്രനെ വരവേറ്റു. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പ് നായ്ക്കനാലിൽ എത്തിയപ്പോൾ അവിടം ജനനിബിഡമായി. ആരാധകർ ചുറ്റും നിരന്നു. പാണ്ടിമേളത്തോടെ പൂരാവേശം രാമനൊപ്പം കൊട്ടിക്കയറി.

Hot Topics

Related Articles