സ്വാദിഷ്ഠമായ തിരുവാതിരപ്പുഴുക്ക് തയ്യാറാക്കാം 

ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയ്ക്ക് തയ്യാറാക്കുന്ന സ്‌പെഷ്യല്‍ വിഭവമാണ് തിരുവാതിരപ്പുഴുക്ക്.ഡിസംബര്‍-ജനുവരി മാസം കിഴങ്ങുവിളകളുടെ കാലമായതിനാല്‍ തിരുവാതിരപ്പുഴുക്കിലെ മുഖ്യചേരുവയും ഇവയാണ്. കാച്ചില്‍, ചേന, ചേമ്പ്, കൂര്‍ക്ക, ഏത്തയ്ക്ക കപ്പ  എന്നിവയാണ് പ്രധാനം. ഇവ കഷണങ്ങളാക്കി ഉപ്പു ചേര്‍ത്ത് വേവിക്കും. വെന്തുകഴിയുമ്പോള്‍ വന്‍പയര്‍ മുതിര കടല എത്തിവ വേവിച്ചത് ചേര്‍ത്തിളക്കും. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് അല്ലെങ്കില്‍ ചുവന്നമുളക് എന്നിവ ചേര്‍ത്തിളക്കി കുഴച്ച് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേര്‍ത്ത് തീകെടുത്തി അടച്ചുവെയ്ക്കുക. അല്പംകഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് റെഡി.

Advertisements

തയ്യാറാക്കിയത് : മജ്‌ജു വി നായർ ‘ശ്രീ ദുർഗ്ഗ തിരുവാതിര കളിസംഘം ഇലയ്ക്കാട്

Hot Topics

Related Articles