തിരുവല്ല : കേന്ദ്ര മാതൃകയിൽ സംസ്ഥാനവും പെട്രോളിയം ഉൽപന്നങ്ങളുടെ നികുതി കുറയ്ക്കുക എന്നാവശ്യപ്പെട്ട് ഡിസംബർ 7 വൈകിട്ട് 4.00 മണിക്ക് ബി ജെ പി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ നടത്തി. മണ്ഡലം പ്രസിഡണ്ട് അനീഷ് വർക്കി അദ്ധ്യക്ഷത വഹിച്ച യോഗം കർഷകമോർച്ച സംസ്ഥാന പ്രസിഡണ്ട് ഷാജി.ആർ.നായർ ഉദ്ഘാടനം ചെയ്തു.പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് വിജയകുമാർ മണിപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഐ ടി കോ.കൺവീനർ സജിത്ത് നിരണം, മഹിളാ മോർച്ച മണ്ഡലം പ്രസിഡണ്ട് ശാലിനി കുമാരി, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡണ്ട് അഡ്വ.കുര്യൻ ജോസഫ്, കർഷകമോർച്ച മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാർ, പ്രസന്നകുമാർ കുറ്റൂർ, ജയൻ ജനാർദ്ദനൻ, പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് മനോജ് വെട്ടിക്കൽ, നിരണം പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് അജികുമാർ, മഹിളാ മോർച്ച മണ്ഡലം ട്രഷറർ നിർമ്മല, തിരുവല്ല മുൻസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പ്രതീഷ് ജി.പ്രഭു. കടപ്ര പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഗോപിനാഥ പണിക്കർ, വി എച്ച് പി തിരുവല്ല താലൂക്ക് ജനറൽ സെക്രട്ടറി അനിൽ അപ്പു, ഓബിസി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജേഷ് കൃഷ്ണ, യുവമോർച്ച മണ്ഡലം വൈസ്പ്രസിഡണ്ട് രാജീവ് പരിയാരത്ത്മല, ബ്ലോക്ക് പഞ്ചായത്തംഗം രാജലക്ഷ്മി, തിരുവല്ല നഗരസഭ പാർലമെൻ്റി പാർട്ടി ലീഡർ ശ്രീനിവാസ് പുറയാറ്റ്, നഗരസഭ ജനപ്രതിനിധികളായ ടി.എസ്.വിജയകുമാർ, വിമൽ.ജി.രാഹുൽ, ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ സനിലകുമാരി, അശ്വതി രാമചന്ദ്രൻ, തുടങ്ങിയവർ പങ്കെടുത്തു.