തിരുവല്ല : രണ്ടു വർഷം മുൻപ് സ്കൂൾ പാചക തൊഴിലാളി സംഘടന (എച്ഛ് എം എസ്) സർക്കാരിന് മുന്നിൽ സമർപ്പിച്ച അവകാശപത്രിക എത്രയും പെട്ടന്ന് അംഗീകരിച്ചു ആവശ്യങ്ങൾ നടപ്പാക്കണമെന്ന് സോഷ്യലിസ്റ്റ് പാർട്ടി (ഇന്ത്യ) സംസ്ഥാന ജനറൽ സെക്രട്ടറി സി പി ജോൺ ആവശ്യപ്പെട്ടു.
വിലക്കയറ്റം സർവ്വകാല റെക്കാർഡും ഭേദിച്ചിരിക്കുമ്പോൾ കുറഞ്ഞ കൂലിയിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് കൃത്യസമയത്ത് വേതനം പോലും നൽകാത്തത് കടുത്ത അനീതിയാണെന്നും അദ്ദേഹം പറഞ്ഞു.
900 രൂപ യായി ദിവസവേതനം വർദ്ധിപ്പിക്കുക, ശമ്പളം കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ അടിയന്തര ആവശ്യങ്ങളും.
2016 ൽ സർക്കാർ അംഗീകരിച്ച 250 വിദ്യാർത്ഥികൾക്ക് ഒരു തൊഴിലാളി
എന്ന് തീരുമാനം നടപ്പാക്കുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക, ജോലി സ്ഥിരത ഉറപ്പാക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു കൊണ്ട് സ്കൂൾ പാചക തൊഴിലാളി സംഘടനയായ (എച്ഛ്എംഎസ്) ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ആഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി ജി ഷാനവാസ്, കെ എസ് ജോഷി, കെ ജി മുകേഷ്, കെ ജി കുട്ടൻ നായർ, വേണു, ഉഷാ രാധാകൃഷ്ണൻ, സരോജിനി എന്നിവർ പ്രസംഗിച്ചു.
സ്കൂൾ പാചക തൊഴിലാളികളുടെ അവകാശപത്രിക അംഗീകരിക്കണം
Advertisements