കെ എസ് ആർ ടി സി
ബസ് സ്റ്റാൻഡിലെ വെള്ളക്കെട്ടിൽ കടലാസ് തോണി ഒഴുക്കി പ്രതിഷേധം; യൂത്ത് കോൺഗ്രസ്‌

തിരുവല്ല : തിരുവല്ല കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥയിലും മലിനജലം കെട്ടിക്കിടക്കുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്
നിയോജക മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ വെള്ളക്കെട്ടിൽ കടലാസ് തോണി ഒഴുക്കൽ പ്രതിഷേധം യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു. കോടികൾ മുടക്കി പണിത ബസ് സ്റ്റാൻഡ് ഇപ്പോൾ തകർച്ചയുടെ വക്കിലാണ്. ഇൻ്റർലോക്ക് കട്ടകൾ ഇളകി വലിയ ഗർത്തങ്ങൾ രൂപപ്പെടുകയും ശുചി മുറിയിലെ വെള്ളമുൾപ്പെടെ കെട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. മലിനജലം കെട്ടിക്കിടന്ന് യാത്രക്കാർക്ക് ബുദ്ധിമുട്ടിലായ സാഹചര്യം ഒഴിവാക്കാൻ ഇടപെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിശാഖ് ആവശ്യപ്പെട്ടു . നിയോജക മണ്ഡലം പ്രസിഡൻറ് അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജേഷ് മലയിൽ, ജിബിൻ കാലായിൽ, ജോജോ ജോൺ, ബ്ലസൻ പാലത്തിങ്കൽ, രഞ്ജിത് പൊന്നപ്പൻ, അമീർ ഷാ, ശ്രീനാഥ് പി പി, വസിഷ്ഠൻ കുര്യൻ, ജോമി മുണ്ടകത്തിൽ, മനോജ് കവിയൂർ, റിജോ വള്ളംകുളം, ജേക്കബ് വർഗീസ്, ജെറി കുളക്കാടൻ, റോണി അലക്സ്, അലിം ഷാ എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles