തിരുവല്ല മാർക്കറ്റ് ജംഗ്ഷനു സമീപം നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു

തിരുവല്ല : തിരുവല്ല – പൊടിയാടി റോഡിലെ മാർക്കറ്റ് ജംഗ്ഷന് സമീപം വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറിനു പിന്നിൽ കെ എസ് ആർ ടി സി ബസ് ഇടിച്ചു. കാവുംഭാഗം മുരളീധരം വീട്ടിൽ വി കെ മുരളീധരന്റെ ഉടമസ്ഥതത്തിലുള്ള കാറിന് പിന്നിലാണ് അമ്പലപ്പുഴയിൽ നിന്നും തിരുവല്ലയിലേക്ക് പോവുകയായിരുന്നു കെ എസ് ആർ ടി സി ബസ് ഇടിച്ചത്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് അനുഭവപ്പെട്ട ഗതാഗതക്കുരുക്ക് പോലീസ് എത്തി പരിഹരിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവം സംബന്ധിച്ച് മുരളീധരൻ തിരുവല്ല പോലീസിൽ പരാതി നൽകി.

Hot Topics

Related Articles