തൃശൂരിലെ ഹോട്ടലിൽ വീട്ടമ്മയെയും ഭർത്താവിന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്

തൃശൂർ: ഹോട്ടൽ മുറിയിൽ വീട്ടമ്മയെയും ഭർത്താവിന്റെ സ്ഥാപനത്തിലെ ജോലിക്കാരനായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളിൽ നിന്നും പൂട്ടിയ ഹോട്ടൽ മുറിയ്ക്കുളളിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോട്ടൽ ജീവനക്കാരും പൊലീസും ചേർന്ന് മുറി ചവിട്ടിപ്പൊളിച്ച് അകത്തു കടന്നപ്പോഴേയ്ക്കും ഇരുവരും മരിച്ചിരുന്നു. ഒളിക്കര സ്വദേശിയായ റിജോ (25), കാര്യാട്ടുകര സ്വദേശിയായ സംഗീത (26) എന്നിവരെയാണ് തൃശൂരിലെ സ്വകാര്യ ഹോട്ടലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisements

ബുധനാഴ്ചയാണ് ഇരുവരും ഹോട്ടലിൽ മുറിയെടുത്തത്. തുടർന്ന്, ഹോട്ടൽ മുറിയ്ക്കുള്ളിൽ നിന്നും വ്യാഴാഴ്ച രാവിലെയായിട്ടും അനക്കമാെന്നും കേൾക്കാതെ വന്നതോടെ ഹോട്ടൽ ജീവനക്കാർ ഉള്ളിൽ കയറി പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് ഇരുവരും മരിച്ചു കിടക്കുന്നത് കണ്ടത്. തുടർന്നു, പൊലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ അടക്കം പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേയ്ക്കു മാറ്റും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഗീതയുടെ ഭർത്താവിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു റോയി. സംഗീതയുടെ ഭർത്താവ് കേറ്ററിംങ് സ്ഥാപനം നടത്തുകയാണ്. ഈ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന റോയി കുടുംബവുമായി നല്ല അടുപ്പത്തിലായിരുന്നു. റോയിയും സംഗീതയും തമ്മിൽ ഇത്തരമൊരു ബന്ധമുള്ളവിവരം അറിയില്ലെന്നാണ് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. ഈ സാഹചര്യത്തിൽ ഇരുവരും ജീവനൊടുക്കാൻ കാരണമെന്താണ് എന്ന ആശങ്കയിലാണ് നാട്ടുകാരും സുഹൃത്തുക്കളും. സംഭവത്തിൽ തൃശൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Hot Topics

Related Articles