സംഘർഷഭൂമിയായി തലസ്ഥാന നഗരി ; പൊലീസിന് നേരെ കല്ലേറ് ; സെക്രട്ടറിയേറ്റിലേക്ക് എബിവിപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം : സർവ്വകലാശാലകളെ പാർട്ടി ഓഫീസുകളാക്കുന്നു, വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിക്ക് പ്രവേശിക്കാൻ ശ്രമിച്ച കെ.വിദ്യയെ ഉടൻ അറസ്റ്റ് ചെയ്യുക, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ബിന്ദു രാജി വയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ച് ആക്രമാസക്തമായി.

Advertisements

രണ്ട് വട്ടം പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രതിഷേധം തുടർന്നതോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിനിടയാക്കിയത്.
ബാരിക്കേഡ് തകർത്ത് ഓഫീസ് കവാടത്തിന് ഉള്ളിലേക്ക് കയറാൻ ശ്രമിച്ച പ്രവർത്തകരെ കൂടുതൽ പോലീസ് എത്തി പ്രതിരോധിച്ചു.
അര മണിക്കൂറിലധികമായി സംഘർഷം നീണ്ടതിനിടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പെൺകുട്ടികൾ അടക്കം 150 ഓളം വരുന്ന പ്രവർത്തകരാണ് പോലീസിന്റെ വലയം ഭേദിച്ച് ബാരിക്കേഡ് തകർത്ത് സെക്രട്ടറിയേറ്റ് ഉള്ളിലേക്ക് കയറാൻ ശ്രമിച്ചത്.
ഇതേ തുടർന്ന് സെക്രട്ടറിയേറ്റ് പരിസരം സംഘർഷഭൂമിയായി മാറി. ഇതിനിടെ പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെ ഒരു സംഘം പോലീസിന് നേരെ കല്ലെറിഞ്ഞു. തുടർന്ന് പോലീസ് ലാത്തിവീശി.

Hot Topics

Related Articles