തിരുവനന്തപുരത്ത് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് ആക്രമണം; ആക്രമണത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരില്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് നേരെ ഉണ്ടായ യൂത്ത് കോണ്‍ഗ്രസ് അക്രമത്തില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു.സംഭവത്തില്‍ എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് കോണ്‍ഗ്രസ് പ്രവർത്തകർ ഇത്തരം അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎമും ഡിവൈഎഫ്‌ഐയും ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം മുപ്പതോളം വരുന്ന സംഘമാണ് ഡിവൈഎഫ്‌ഐ, സിപിഐഎം പ്രവർത്തകർക്കെതിരെ അക്രമം നടത്തിയത്. സംഭവത്തില്‍ സുഹൈല്‍ അടക്കം എട്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ടാലറിയുന്ന 20 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ആറ്റിങ്ങല്‍ നിയോജകമണ്ഡലം പ്രസിഡണ്ട് സുഹൈല്‍ ബിൻ അൻവർ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. അക്രമത്തില്‍ എട്ടോളം വരുന്ന ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് പരിക്കേറ്റിട്ടുണ്ട്.

Advertisements

അക്രമത്തില്‍ സാരമായി പരിക്കേറ്റ സിപിഐഎം നഗരൂർ ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ നഗരൂർ മുൻ മേഖലാ പ്രസിഡണ്ടുമായ അഫ്സല്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. അക്രമത്തില്‍ പരിക്കേറ്റവരെ സിപിഐഎം ജില്ലാ സെക്രട്ടറി വി ജോയ് സന്ദർശിച്ചു. അക്രമം നടത്തുന്ന ഗുണ്ടാസംഘത്തിന് നേരെ കോണ്‍ഗ്രസ് നടപടി സ്വീകരിക്കണമെന്നും, ഇല്ലെങ്കില്‍ ഭാവിയില്‍ കോണ്‍ഗ്രസിന് തന്നെ പ്രശ്നമാകുമെന്നും വി ജോയ് പറഞ്ഞു.ഉത്തരവാദിത്തപ്പെട്ട നേതൃസ്ഥാനത്ത് ഇരിക്കുന്നവരുടെ പിന്തുണയോടെയാണ് അക്രമം നടന്നതെന്നും, ഇത്തരം അക്രമങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് അവസാനിപ്പിക്കണമെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. നഗരൂരില്‍ ഡിവൈഎഫ്‌ഐ സിപിഐഎം പ്രവർത്തകർക്ക് നേരയുണ്ടായ അക്രമത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Hot Topics

Related Articles