പാറശ്ശാലയിൽ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു

തിരുവനന്തപുരം: പാറശ്ശാല പ്ലാമുട്ടുകടയില്‍ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചു. മാവിളക്കടവ്, കഞ്ചാംപഴിഞ്ഞി സ്വദേശി ഫ്രാൻസിസ് (55)ആണ് മരിച്ചത്. പ്ലാമൂട്ടുകടയില്‍ കെട്ടിടനിർമാണത്തില്‍ ഏർപ്പെട്ടിരിക്കെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. തൊഴിലാളികള്‍ ഇടയക്ക് വിശ്രമിച്ചശേഷമാണ് പണിയെടുത്തിരുന്നത്. കടുത്ത ചൂടുമൂലം പണിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ശരീരമാകെ പൊള്ളിയ നിലയിലായിരുന്നു. ഉടൻ മറ്റു തൊഴിലാളികള്‍ പാറശ്ശാല താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Hot Topics

Related Articles