വിളപ്പില്‍ശാലയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു ; 26 വയസുകാരൻ അറസ്റ്റിൽ

തിരുവനന്തപുരം : വിളപ്പില്‍ശാലയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 2 കുട്ടികളുടെ പിതാവായ 26 വയസുകാരനെ വിളപ്പില്‍ശാല പോലീസ് പിടികൂടി. കുണ്ടമന്‍ കടവില്‍ വാടകയ്ക്ക് താമസിക്കുന്ന അക്ഷയ് ആണ് അറസ്റ്റിലായത്.

പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന വാടക വീട്ടില്‍ വച്ച്‌ പല പ്രാവശ്യം ലൈംഗികമായി ഉപദ്രവിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് മാനസികമായി ആകെ തളര്‍ന്ന പെണ്‍കുട്ടി അടുത്ത ബന്ധുവിനോട് വിവരം പറഞ്ഞു. തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Hot Topics

Related Articles