ധാർമികമായി മുകേഷ് എംഎൽഎ സ്ഥാനത്ത് തുടരുന്നത് ശരിയല്ല : തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം : യുവനടിയുടെ ലൈംഗിക ആരോണത്തിൽ മുകേഷിനെതിരെ കേസ് എടുത്ത സാഹചര്യത്തിൽ അദ്ദേഹം ധാർമികമായി എം എൽ എ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത്
അദ്ദേഹമാണ്.

Advertisements

കേസ് നടപടികൾ മുന്നോട്ട് പോകട്ടെയെന്നും,
എം എൽ എ ആയി കോടതിയിൽ പോകുന്നതിലും നല്ലത് എം എൽ എ അല്ലാതെ പോകുന്നതാണന്നും തിരുവഞ്ചൂർ പ്രതികരിച്ചു. അതോടൊപ്പം കേസിൽ പൂർണമായും വനിതാ ഓഫീസർമാർ മാത്രമുള്ള അന്വേഷണ സംഘം വേണമെന്നും തിരുവഞ്ചൂർ പറഞ്ഞു.

Hot Topics

Related Articles