തൃശ്ശൂർ: വരന്തരപ്പിള്ളി മാട്ടുമലയിലുണ്ടായ അർച്ചനയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് ശക്തമാകുന്നു. ഗർഭിണിയായ അർച്ചന പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവിന് പിന്നാലെ അമ്മായിയമ്മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് ഷാരോണിന്റെ അമ്മ രജനി (49) യെ റിമാൻഡ് ചുമത്തി പൊലീസ് കസ്റ്റഡിയിലെടുത്തതായി അധികൃതർ അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീധന പീഡനവും ഭർതൃപീഡനവും ഉൾപ്പെടുന്ന വകുപ്പുകൾ പ്രകാരം നേരത്തെ ഭർത്താവ് ഷാരോണിനെ അറസ്റ്റ് ചെയ്തിരുന്നു.
ഭർതൃപീഡനത്തിൽ മനംനൊന്താണ് അർച്ചന ആത്മഹത്യ ചെയ്തത് എന്നായിരുന്നു അർച്ചനയുടെ കുടുംബത്തിന്റെ ഗുരുതര ആരോപണം. പൊലീസ് അന്വേഷണവും ഇതേ ദിശയിലാണ് സൂചന നൽകുന്നത്.നവംബർ 26-ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അർച്ചനയുടെ മൃതദേഹം വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ നിന്ന് കണ്ടെത്തിയത്. ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അംഗൻവാടിയിൽ നിന്ന് കൊണ്ടുവരാൻ പോയി തിരിച്ചെത്തിയ അമ്മായിയമ്മയാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആറ് മാസം മുൻപാണ് അർച്ചനയും ഷാരോണും തമ്മിൽ പ്രണയ വിവാഹം നടത്തിയത്.പെയിന്റിംഗ് തൊഴിലാളിയായ ഷാരോൺ കഞ്ചാവ് കേസിലെ പ്രതിയാണെന്നും സ്ത്രീധനമില്ലാത്തതിനാലാണ് അർച്ചനയെ മാനസികമായി പീഡിപ്പിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഭാര്യയെ ഫോൺ ചെയ്യാൻ പോലും അനുവദിക്കാറില്ലായിരുന്നുവെന്നും അവർ പറയുന്നു. ഷാരോൺ അർച്ചനയുടെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന സമയത്താണ് ഇരുവരുടെയും സൗഹൃദം പ്രണയത്തിലേക്ക് വളർന്നത്. എന്നാൽ പിന്നീട് അവരിലുണ്ടായ പ്രശ്നങ്ങൾ അർച്ചന വീട്ടുകാർക്ക് പല തവണ അറിയിച്ചിരുന്നു.
വീട്ടിലേക്ക് മടങ്ങാൻ കുടുംബം ആവശ്യപ്പെട്ടിരുന്നുവെങ്കിലും അതിന് ഇടയാകാതെ മരണം സംഭവിച്ചു.വീടിന് പിന്നാലായുള്ള കോൺക്രീറ്റ് കാനയിൽ നിന്ന് അർച്ചനയുടെ മൃതദേഹം കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത കൂടുതൽ ശക്തമായിരുന്നു. തുടർനടപടികളുടെ ഭാഗമായി ഷാരോണിനും അമ്മ രജനിയെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരിക്കുകയാണ്.


