തൃശൂർ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിവെത്തിച്ച ആനയിടഞ്ഞു : പാപ്പാനെ ചവിട്ടി കൊന്നു

ഇരിങ്ങാലക്കുട: തൃശൂർ ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിവെത്തിച്ച ആനയിടഞ്ഞു. ആനയുടെ ചവിട്ടേറ്റ രണ്ടാം പാപ്പാൻ മരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. വാഴ്‌വാടി കാശിനാഥൻ എന്ന ആനയാണ് ഇടഞ്ഞത്. പത്തനംതിട്ട സ്വദേശിയായ ശ്രീക്കുട്ടൻ (25) ആണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന ഒന്നാം പാപ്പാൻ അമലിന് (28) പരിക്കേറ്റു.

Advertisements

കഴിഞ്ഞ ദിവസം നടന്ന എഴുന്നള്ളിപ്പിനിടെയും ആന അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നുവെന്നാണ് വിവരം. തുടർന്ന് ആനയെ പറമ്പിലേക്ക് മാറ്റി തളച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും അക്രമാസക്തനായ ആന, തളച്ചിരുന്ന പറമ്പിലെ ഷെഡ് തകർക്കുകയും പാപ്പാൻമാരെ ആക്രമിക്കുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അങ്കമാലിയില്‍ ക്ഷേത്രത്തിലെത്തിച്ച ആന ഇടഞ്ഞു, ഒരാളെ ചവിട്ടി കൊന്നു

ചവിട്ടേറ്റ് നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ ശ്രീക്കുട്ടനെ ഉടൻതന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ഒന്നാം പാപ്പാൻ അമല്‍ നിലവില്‍ ചികിത്സയിലാണ്.

ആനയുടെ ആക്രമണത്തില്‍ കേരളത്തില്‍ ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ മരണമാണിത്. ഇന്നു രാവിലെ എറണാകുളം അങ്കമാലി കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലും ആനയിടഞ്ഞ് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ആനയെ കൊണ്ടുവന്ന ലോറിയിലെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മയക്കുവെടി വെച്ചായിരുന്നു ആനയെ തളച്ചത്. ഇതിന് പിന്നാലെയാണ് ഇരിങ്ങാലക്കുടയിലെയും ദാരുണ സംഭവം.

Hot Topics

Related Articles