തൃശൂർ പൂരം : വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം: അഞ്ച് മരണം ; അപകടം ഉണ്ടായത് തൃശൂർ പൂര വെടിക്കെട്ടിനുളള തിരുവമ്പാടി വെടിപുരയിൽ

തൃശൂർ : തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. 40 തൊഴിലാളികൾക്ക് പരിക്ക്. എട്ട് പേരുടെ നില ഗുരുതരം. അപകടം ഉണ്ടായത് തൃശൂർ പൂര വെടിക്കെട്ടിനുളള തിരുവമ്പാടി വെടിപുരയിൽ . മൂന്ന് വെടിപ്പുരകൾ ആണ് കത്തിയത്.

Advertisements

അപകട സ്ഥലത്തേക്ക് എത്താനുള്ള ബുദ്ധിമുട്ട് രക്ഷാപ്രവർത്തനം മന്ദഗതിയിലാക്കുന്നു. തൃശൂർ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പൊള്ളലേറ്റു. നാൽപ്പതോളം പേർക്ക് പരിക്കേറ്റതായാണ് ലഭ്യമാകുന്ന പ്രാഥമിക വിവരം. മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്. തൃശ്ശൂർ പൂരത്തിനുള്ള ഒരുക്കത്തിനിടെയാണ് ഇവിടെ അപകടം ഉണ്ടായത്. പരിക്കേറ്റവരിൽ എട്ട് പേരുടെ നില അതീവ ഗുരുതരമാണ്. പ്രദേശത്ത് വീണ്ടും സ്ഫോടന ശബ്‌ദം ഉണ്ട്.

രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. ആദ്യത്തെ വലിയ സ്ഫോടന ശബ്ദം കിലോമീറ്ററുകൾക്കിപ്പുറവും കേട്ടതായാണ് വിവരം. സ്ഫോടന വസ്തുക്കൾ നിർവീര്യമാക്കാത്തതിനാലും പ്രദേശത്ത് പുക നിറഞ്ഞതിനാലും രക്ഷാപ്രവർത്തനത്തിന് നേരിയ തടസ്സം നേരിടുന്നുണ്ട്. പൊലീസ് ഉദ്യോ​ഗസ്ഥരും ആംബുലൻസും സംഭവ സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. തൃശ്ശൂർ മെഡിക്കൽ കോളേജിനോടും ജില്ലയിലെ മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.

Hot Topics

Related Articles