തിരുവല്ല : ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രി പ്രവർത്തകർ തിരുവല്ല കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജോയ് ആലുക്കാസ് ഫൌണ്ടേഷൻ കെ എസ ആർ ടി സി ബസ്സ്റ്റാന്റിൽ ഘടിപ്പിച്ചിരിക്കുന്ന ഹൃദ്രോഗത്തിനുള്ള അടിയന്തിര ചികിത്സാ സഹായിയായ എ ഇ ഡി യന്ത്രത്തിന്റെ പ്രവർത്തനം ടി എം എം ആശുപത്രിയിലെ ഡോക്ടർ ആയ ജെൻസി ദാസ് കെ എസ് ആർ ടി സി ജീവനക്കാർക്കും യാത്രക്കാർക്കും വിവരിച്ചു കൊടുത്തു. അടിയന്തരഘട്ടങ്ങളിൽ എപ്രകാരം പ്രാഥമിക ശുശ്രൂഷയും കൃത്രിമ ശ്വാസവും നൽകണമെന്ന പരിശീലനവും ഡോ.ജെൻസി നൽകി . ടി എം എം ആശുപത്രിയിലെ നഴ്സുമാർ അവതരിപ്പിച്ച സി പി ആർ നൃത്തവും പരിശീലനത്തോടൊപ്പം ഉണ്ടായിരുന്നു.
ടി എം എം ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റർ റോളി മാത്യു, ജോയ് ആലുക്കാസ് ഷോ റൂം മാനേജർ വിജയ് പോൾ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ലോക ഹൃദ്രോഗ ദിനത്തോടനുബന്ധിച്ച് ടി എം എം നഴ്സിംഗ് വിദ്യാർഥികൾ നടത്തുന്ന പ്രദർശനവും വളരെ കുറഞ്ഞ നിരക്കിലുള്ള ഹൃദയാരോഗ്യ പരിശോധനകളും ഒക്ടോബർ ആറു വരെ ടി എം എം ആശുപത്രിയിൽ സംഘടിപ്പിച്ചിട്ടുണ്ട് .
ടി എം എം ആശുപത്രിയുടെ നേതൃത്വത്തിൽ തിരുവല്ല കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ഹൃദ്രോഗ പ്രാഥമിക ശുശ്രൂഷാ ബോധവൽക്കരണം നടത്തി
Advertisements