കോട്ടയം ഗാന്ധിനഗറിൽ പോസ്റ്റ് പൊക്കും ; പീസാക്കും; പിന്നെ കാശാക്കും..! ഗുണ്ടാ ലഹരി മാഫിയ സംഘങ്ങൾ പണം കണ്ടെത്താൻ ടെലഫോൺ പോസ്റ്റുകൾ മൂടോടെ അടിച്ചു മാറ്റി വിൽക്കുന്നു

കോട്ടയം: ലഹരിയ്ക്കും ഗുണ്ടാ പ്രവർത്തനത്തിനും പണം കണ്ടെത്താൻ ലഹരി മാഫിയ സംഘം പോസ്റ്റുകൾ അടിച്ചു മാറ്റി വിൽക്കുന്നു. ടെലഫോൺ പോസ്റ്റുകളാണ് ഗുണ്ടാ മാഫിയ സംഘങ്ങൾ അടിച്ചു മാറ്റി വിൽക്കുന്നത്. കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് അങ്ങാടി, പനമ്പാലം, കരിപ്പ ഭാഗത്ത് നിന്നാണ് ഗുണ്ടാ മാഫിയ സംഘങ്ങൾ വൻ തോതിൽ ടെലഫോൺ പോസ്റ്റുകൾ അടിച്ചു മാറ്റി വിൽക്കുന്നത്.

Advertisements

പ്രദേശത്ത് പലയിടത്തും റോഡരികിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ ടെലഫോൺ പോസ്റ്റുകൾ കിടക്കുന്നുണ്ടായിരുന്നു. ഇത് വ്യാപകമായി മോഷ്ടിച്ചു വിൽക്കുന്നതോടെയാണ് ഇവർ കാസ്റ്റ് അയൺ പോസ്റ്റുകൾ വിൽക്കുന്നതിലെ ലാഭം തിരിച്ചറിഞ്ഞത്. തുടർന്ന്, സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ കണക്ഷനില്ലാതെ നിന്ന ടെലഫോൺ പോസ്റ്റുകൾ അടക്കം വൻ തോതിൽ മോഷ്ടിച്ചു വിൽക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, പലപ്പോഴും ഇതു സംബന്ധിച്ചു പരാതി നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. ഇത്തരത്തിൽ മോ്ഷ്ടിക്കുന്ന ടെലഫോൺ പോസ്റ്റുകൾ മാഫിയ സംഘങ്ങൾ ആക്രിക്കടകളിൽ നൽകിയാണ് പണം വാങ്ങുന്നത്.

Hot Topics

Related Articles