തൃശൂരിൽ ട്രെയിനിൽ നിന്ന് വീണ് കൗമാരക്കാർ മരിച്ചു

തൃശൂർ: കൊരട്ടിയിൽ ട്രെയിനിൽ നിന്ന് വീണ് 2 കൗമാരക്കാർ മരിച്ചു.17വയസ്സുകാരായ കൃഷ്ണകുമാർ, സജ്ഞയ് എന്നിവരാണ് മരിച്ചത്. ഇരുവരും കൊരട്ടി സ്വദേശികളാണ്.ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.കൊച്ചിയിൽ നിന്ന് കൊരട്ടിയിലേയ്ക്ക് മടങ്ങവെ ഇന്ന് പുലര്‍ച്ചെ 2 മണിക്കായിരുന്നു സംഭവം. കൊരട്ടിയിൽ സ്റ്റോപ്പില്ലാത്തതിനാല്‍ ചാടി ഇറങ്ങിയതാണ് അപകടത്തിന് വഴിവെച്ചത്.

Advertisements

Hot Topics

Related Articles