ഒഡീഷയിലെ ട്രെയിൻ അപകടം ; വിദഗ്ധ സമിതി അന്വേഷണം വേണം ;  ഹർജി ഇന്ന് സുപ്രിംകോടതിയില്‍ 

ഡല്‍ഹി: ഒഡീഷയിലെ ട്രെയിൻ അപകടത്തില്‍ വിദഗ്ധ സമിതി അന്വേഷണം ആവശ്യപ്പെട്ട ഹരജി സുപ്രിംകോടതിയില്‍ ഇന്ന് പരാമര്‍ശിക്കും .സുപ്രിംകോടതിയില്‍ നിന്നും വിരമിച്ച ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയുള്ള അന്വേഷണമാണ് ഹർജിയില്‍ ആവശ്യപ്പെടുന്നത്. സുപ്രിംകോടതിയിലെ അഭിഭാഷകനായ വിശാല്‍ തിവാരിയാണ് പൊതുതാത്പര്യ ഹർജി നല്‍കിയിരിക്കുന്നത്.

Advertisements

തീവണ്ടികളുടെ കൂട്ടിയിടി തടയാനുള്ള ‘കവച്’ ഉപയോഗിക്കുന്നു എന്ന് ഉറപ്പിക്കാതെ ഓരോ ട്രെയിനും സര്‍വീസ് നടത്താൻ അനുവദിക്കരുത് എന്ന് ഹർജിയില്‍ ആവശ്യപ്പെടുന്നുണ്ട്. റെയില്‍വേ നിലവില്‍ പ്രഖ്യാപിച്ച ഉന്നതതല അന്വേഷണവും സേഫ്റ്റി കമ്മീഷണറുടെ അന്വേഷണവും അപര്യാപ്തമായത് കൊണ്ടാണ് വിശദമായ അന്വേഷണം ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, ഹർജി രജിസ്റ്ററിയില്‍ ഫയല്‍ ചെയ്തു മണിക്കൂറുകള്‍ക്കുള്ളില്‍ സിബിഐ അന്വേഷണ ശിപാര്‍ശയെക്കുറിച്ചു റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വെളിപ്പെടുത്തിയിരുന്നു. റെയില്‍വെ ബോര്‍ഡാണ് സി.ബി.ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തത്. അനുവദനീയമായ വേഗതയിലാണ് അപകടത്തില്‍ പെട്ട തീവണ്ടികള്‍ സഞ്ചരിച്ചിരുന്നതെന്നു റെയില്‍വേ ബോര്‍ഡ് അംഗം ജയാ വര്‍മ ഇന്നലെ വ്യക്തമാക്കിയിരുന്നു.

Hot Topics

Related Articles