ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ ആത്മഹത്യക്കു പിന്നാലെ പങ്കാളി റിഷാനയും ആത്മഹത്യക്ക് ശ്രമിച്ചു

തൃശൂർ : ആത്മഹത്യ ചെയ്ത ട്രാന്‍സ്മാന്‍ പ്രവീണ്‍ നാഥിന്റെ പങ്കാളി റിഷാനയും ആത്മഹത്യക്ക് ശ്രമിച്ചു. വിഷം കഴിച്ചാണ് റിഷാന ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisements

ഇന്നലെയാണ് ചിറ്റിലഞ്ചേരി സ്വദേശി പ്രവീണ്‍ നാഥിനെ  വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രാന്‍സ് വ്യക്തികളായ പ്രവീണ്‍ നാഥും റിഷാനയും  വിവാഹിതരായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ കഴിഞ്ഞ ദിവസം റിഷാനയുമായുണ്ടായ പിണക്കത്തില് വേര്‍പിരിയുന്നതായി പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്ന് പ്രവീണ്‍ പിന്നീട് വ്യക്തമാക്കിയിരുന്നു.

എന്നാൽ ഈ പോസ്റ്റിനെ ചില ഓൺലൈൻ മാധ്യമങ്ങൾ ആഘോഷമാക്കിയതാണ് പ്രവീണിനെ വേദനിപ്പിച്ചതെന്ന് റിപോര്‍ട്ടുകള്‍. വ്യക്തിപരമായ കാര്യങ്ങൾ അടക്കം ഇവർ വാർത്തയാക്കിയിരുന്നു. അതിന് തുടര്‍ന്ന് പ്രവീണിന് നേരെ ശക്തമായ സൈബര്‍ ആക്രമണം ഉണ്ടായി. ഇതാകാം മാനസികമായി തകർന്ന പ്രവീണിനെ ആത്മഹത്യയിലേക്ക് നയിച്ചത്.

ബോഡി ബില്‍ഡര്‍ ആയിരുന്ന പ്രവീണ്‍ 2021ല്‍ മിസ്റ്റര്‍ കേരള മത്സരത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ ജേതാവായിരുന്നു. 2022 ല്‍ മുംബൈയില്‍ നടന്ന രാജ്യാന്തര ബോഡി ബില്‍ഡിങ്ങിന്റെ ഫൈനലിലും പ്രവീണ്‍ മത്സരിച്ചിരുന്നു.

Hot Topics

Related Articles