ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി : മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു

കോട്ടയം : ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരള സംയുക്ത യോഗം നടത്തി. യോഗത്തിൽ മുതിർന്ന ടാക്സി വ്യവസായിയെ ആദരിച്ചു. ട്രാവൽ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഓഫ് കേരളയും ഇന്ത്യൻ ഓയിൽ , അപ്പോളോ ടയേഴ്സും ചേർന്നാണ് യോഗം നടത്തിയത്. യോഗത്തിൽ ടാക്സി വ്യവസായത്തിൽ 45 വർഷം തികച്ച എറണാകുളം എൻസൈൻ ടാക്സിയിലെ സുകുമാരനെ ആദരിച്ചു. എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ ഷാജി മാധവൻ മൊമെന്റോ നൽകി ആദരിച്ചു. പ്രസിഡന്റ് അഡ്വ. അരുൺ , വൈസ് പ്രസിഡന്റ് ബോബി, സെക്രട്ടറി
വിബിൻ , ജോ.സെക്രട്ടറി ജെയ്സൺ , ട്രഷറർ സെബി എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles