മധ്യപൂർവേഷ്യ ഒൻപതാം നാളിലും സംഘർഷഭരിതം; “ഇറാനുമായി ചർച്ചയ്ക്കില്ല; സൈന്യത്തെയും ഭരണകൂടത്തെയും പൂർണ്ണമായും തുടച്ചുനീക്കും”; ട്രംപ്

ഇറാൻ: മധ്യപൂർവേഷ്യ ഒൻപതാം നാളിലും സംഘർഷഭരിതം. ഇറാനുമായി ചർച്ചയ്ക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ സൈന്യത്തെയും ഭരണകൂടത്തെയും പൂർണ്ണമായും തുടച്ചുനീക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ആക്രമണം തുടരുമെന്ന് ഇസ്ലാമിക് റവല്യൂഷണറി ഗാർഡ്സ് പറഞ്ഞിരുന്നു.

Advertisements

അതിനിടെ ടെഹ്റാനിലെ എണ്ണ സംഭരണ കേന്ദ്രം ഇസ്രയേൽ ആക്രമിച്ചു.ഐ ആർ ജി സി യുടെ നിയന്ത്രണത്തിലുള്ള കേന്ദ്രമാണ് ആക്രമിച്ചതെന്ന് ഇസ്രയേൽ വ്യക്തമാക്കി. മധ്യപൂർവേഷ്യയിലേക്ക് രണ്ട് വിമാനവാഹിനിക്കപ്പലുകൾ അയയ്ക്കുന്നതിനെക്കുറിച്ച് ബ്രിട്ടൻ ഒടുവിൽ ചിന്തിച്ചു തുടങ്ങിയെന്ന് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. യുദ്ധം വിജയിച്ചതിനുശേഷം യുദ്ധങ്ങളിൽ ചേരുന്ന ആളുകളെ ആവശ്യമില്ലെന്നും ട്രൂത്ത് സോഷ്യലിൽ ഡോണൾഡ് ട്രംപിന്റെ പരിഹാസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. അൽ ബർഷയിലുണ്ടായ ആക്രമണത്തിൽ പാകിസ്താൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. റിയാദിലെ ഡിപ്ലോമാറ്റിക് ക്വാർട്ടറിന് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി പ്രതിരോധ സേന തകർത്തു. ബഹ്റൈനിലെ മനാമയിൽ ഒരു കെട്ടിടത്തിന് കേടുപാടുണ്ടായി.

Hot Topics

Related Articles