ടി. എസ്. മുരളി സ്മാരക പുരസ്‌കാരം വൈക്കം വിശ്വന് . സംഘാടക സമിതി രൂപീകരിച്ചു: ബി.ഇ.എഫ്.ഐ

കോട്ടയം: ബാങ്ക് ട്രേഡ് യൂണിയൻ നേതാവും ബി.ഇ.എഫ്.ഐ. കേരള സ്ഥാപക ജനറൽ സെക്രട്ടറിയുമായിരുന്ന ടി.എസ്. മുരളിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള എട്ടാമത് ടി. എസ്. മുരളി സ്മാരക പുരസ്‌കാരത്തിന് ഈ വർഷം പൊതു പ്രവർത്തകനും ഇടതുപക്ഷ നേതാവുമായ വൈക്കം വിശ്വൻ അർഹനായി. 25,000 രൂപയും, പ്രശസ്തിപത്രവും, ഫലകവും അടങ്ങുന്ന അവാർഡ് മെയ് മാസം 31 ന് വൈകിട്ട് 5 മണിക്ക് കോട്ടയത്ത് കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്ന ചടങ്ങിൽ സഹകരണ, തുറുമുഖം, ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സമ്മാനിക്കും.

Advertisements

അവാർഡ് ദാനം വിജയിപ്പിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരണം ഇന്ന് വൈകിട്ട് 5.15 ന് പി. കൃഷ്ണപിള്ള ഹാളിൽ നടന്നു. കർഷക സംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു. ടി. ആർ രഘുനാഥൻ ചെയർമാനായും കെ.കെ. ബിനു കൺവീനറായി 250 അംഗ സംഘാടക സമിതിയെയും തെരഞ്ഞെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പ്രഥമ ടി.എസ്.മുരളി അവാർഡ് 2018 ൽ പ്രമുഖ ട്രേഡ് യൂണിയൻ നേതാവ് കെ.എൻ. രവിന്ദ്രനാഥിനും രണ്ടാം വർഷം പ്രൊ. എം. കെ. സാനുമാഷിനുമാണ് നൽകിയത്. 2020ൽ കോവിഡ് 19 സാഹചര്യങ്ങൾ കണക്കിലെടുത്ത് അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കൈമാറിയത്. 2021 ൽ എം. എം. ലോറൻസും, 2022ൽ പി.കെ.ഗുരുദാസനും, 2023 ൽ നിലംബൂർ ഐഷയും, 2024 ൽ പാലോളി മുഹമ്മദ് കുട്ടിയുമാണ് അവാർഡിന് അർഹരായത്.

Hot Topics

Related Articles