ആൾക്കൂട്ടം നിയന്ത്രണാതീതം : ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര “കൊട്ടാരക്കര”യിൽ തന്നെ ; ഏറ്റവും പുതിയ വിവരങ്ങൾ

7:15 pm

ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ ഇപ്പോഴും തുടരുന്നു. തിരക്ക് നിയന്ത്രണാതീതം


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

6.15 pm

ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര കൊട്ടാരക്കരയിൽ… നേരിട്ട് അഭിവാദ്യം അർപ്പിക്കുന്നത് ആയിരങ്ങൾ

5:40pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര വാളകത്ത്…തിങ്ങി നിറഞ്ഞ് വീഥികൾ

4:48 pm

വിലാപയാത്ര വാളകത്തേക്ക്…പ്രിയനേതാവിനെ വഴിയോരത്ത് കാണാന്‍ കാത്തുനിന്ന് ആയിരങ്ങള

4:37 pm

വിലാപയാത്ര ആയൂരില്‍… ഇവിടെയും കാത്തിരുന്നത് വൻ ജനാവലി

4:10 pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര ചടയമംഗലത്ത് എത്തി. റോഡിന്റെ ഇരു വശങ്ങളിലും കാത്തിരിക്കുന്നത് വൻ ജന സാഗരം.

3: 25pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നിലമേൽ എത്തി . ഇവിടെയും കാത്തുനിൽക്കുന്നത് ആയിരങ്ങൾ

3.10pm

വിലാപയാത്ര തട്ടത്തുമലയിൽ. വഴിയരികിൽ കാത്തുനിൽക്കുന്നത് ജനസാഗരം.

2:27 pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കിളിമാനൂരിൽ എത്തി. ഇവിടെയും കാത്തിരുന്നത് വൻ ആൾക്കൂട്ടം

2:10 pm

ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര ഇപ്പോൾ കാരേറ്റ് പിന്നിട്ടിക്കുകയാണ്. വൈകാതെ കിളിമാനൂർ എത്തും.

2:07 pm

വിലാപയാത്ര വാമനപുരത്ത്ഉമ്മൻ ചാണ്ടിക്ക് വാമനപുരത്തിൻ്റെ വികാരസാന്ദ്രമായ യാത്രമൊഴി.

1:31 pm

വിലാപയാത്ര ആലംതറ ഗോകുലം മെഡിക്കൽ കോളേജിന് സമീപം വിലാപയാത്ര വെഞ്ഞാറമൂട് പിന്നിട്ട് ആലംതറ ഗോകുലം മെഡിക്കൽ കോളേജിന് സമീപത്തെത്തി.

1:13 pm

വിലാപയാത്ര വെഞ്ഞാറമൂടെത്തി
ജനനായകനെ യാത്രയാക്കാൻ വെഞ്ഞാറമൂടിൽ ജനസാഗരം.

12:49 pm

വിലാപ യാത്ര കൊപ്പം പിന്നിടുന്നു
വഴിയരികിൽ കാത്തുനിൽക്കുന്നത് വൻ ജനക്കൂട്ടം.

12:32 p

വിലാപ യാത്ര വെമ്പായത്ത്
ഉമ്മൻ ചാണ്ടിയെ ഒരുനോക്ക് കാണാൻ വിമ്പിപ്പെട്ടി ജനക്കൂട്ടം. കാത്തുനിൽക്കുന്നത് കുട്ടികളും സ്ത്രീകളും അടക്കം വൻജനക്കൂട്ടം.

12:00 pm

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര കന്യാകുളങ്ങരയിൽ.

11:39 am
വഴിയരികിൽ അവസാനമായി ഒരുനോക്ക് കാണാൻ ജനക്കൂട്ടം തലസ്ഥാന നഗരി പിന്നിട്ട് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര വട്ടപ്പാറ പിന്നിട്ടു.

രാവിലെ ഏഴു മണിക്കാണ് ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ നിന്നും ആരംഭിച്ചത്. ഓരോ സ്ഥലത്തും സ്ത്രീകളും കുട്ടികളും അടക്കം നിരവധി ആളുകളാണ് എം.സി റോഡിന്റെ ഇരുവശങ്ങളിലുമായി കാത്തു നിൽക്കുന്നത്.

Hot Topics

Related Articles