കൊച്ചി : ഹോസ്റ്റലിലെ നിയന്ത്രണങ്ങള്‍ അച്ചടക്കവും സുരക്ഷയും ഉറപ്പാക്കാനാണെന്നും ഹോസ്റ്റല്‍ എന്നാല്‍, ഹോട്ടലല്ലെന്നും ആരോഗ്യ സര്‍വകലാശാല ഹൈകോടതിയില്‍.രാത്രി ലൈഫ് വിദ്യാര്‍ഥികള്‍ക്കുള്ളതല്ല. വീട്ടില്‍പോലും കിട്ടാത്ത സ്വാതന്ത്ര്യം വേണമെന്ന കൗമാരക്കാരുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും സര്‍വകലാശാല വ്യക്തമാക്കി. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ രാത്രി 9.30ന് ശേഷം പുറത്തിറങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്യുന്ന ഹരജിയിലാണ് വിശദീകരണം.
’18 വയസ്സായി എന്നതുകൊണ്ട് മാത്രം മാനസികമായി പൂര്‍ണ വളര്‍ച്ചയെത്തുന്നില്ല. അതിന് 25 വയസ്സാകണമെന്നാണ് ശാസ്ത്രീയമായി കണ്ടെത്തിയിട്ടുള്ളത്. അതിനാല്‍, 18 വയസ്സായതുകൊണ്ട് പൂര്‍ണസ്വാതന്ത്ര്യംവേണമെന്ന വാദം അംഗീകരിക്കാനാകില്ല. വിദ്യാര്‍ഥികളാണെന്നതിനാല്‍ അവര്‍ ആവശ്യത്തിന് ഉറങ്ങണം’ -സര്‍വകലാശാല നല്‍കിയ വിശദീകരണ പത്രികയില്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ ആണ്‍-പെണ്‍ ഭേദമില്ലാതെ വിദ്യാര്‍ഥികള്‍ക്ക് രാത്രി 9.30ന് ശേഷവും പ്രവേശിക്കാമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ ഉത്തരവ് എല്ലാ മെഡിക്കല്‍ കോളജുകളും പാലിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചു.