കൈതോല പായയിലെ കോടികൾ : “മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണങ്ങൾ; ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം; അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?” വി.ഡി. സതീശൻ


കൈതോല പായയിലെ കോടികൾ : മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണങ്ങൾ; ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം; അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? വി.ഡി. സതീശൻ

Advertisements

ദില്ലി: കൈതോലപ്പായയില്‍ പൊതിഞ്ഞ് നിലവില്‍ മന്ത്രിയായ വ്യക്തിയുടെ കാറില്‍ കോടികൾ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്നെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ?വെളിപ്പെടുത്തൽ മുഖ്യമന്ത്രിക്കെതിരെയാണ് . ആഭ്യന്തര മന്ത്രി സ്ഥാനം പിണറായി വിജയന്‍ ഒഴിയണം. മുഖ്യമന്ത്രിക്കെതിരെ ഉയർന്നത് 5 ഗുരുതര ആരോപണമാണ്. മുഖ്യമന്ത്രിആണെന്ന് ആരോപണത്തിൽ വ്യക്തമാണ്. മുഖ്യമന്ത്രിക്ക് റിയൽ എസ്റ്റേറ്റുകാരുമായി ചേർന്ന് 1500 ഏക്കർ ഭൂമി ഉണ്ടെന്ന് കര്‍ണാടകയിലെ  മാധ്യമ പ്രവർത്തക വെളിപ്പെടുത്തി. ഇതിലും അന്വേഷണം വേണം. അല്ലെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുക്കണം.

പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസ് എടുക്കുന്ന  ആർജവം ഇതിൽ ഉണ്ടോ എന്ന് കാണട്ടെയെന്ന് അദ്ദേഹം വെല്ലുവിളിച്ചു. പണം കൊണ്ട് പോയ വാഹനം ഏത് മന്ത്രിയുടെത് ആണെന്ന് അറിയണം. ഇക്കാര്യം ശക്തിധരൻ  വെളിപ്പെടുത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. സുധാകരനെ വേട്ടയാടുന്നതിന്‍റെ  ഭാഗമായി പഴയ കേസിൽ സർക്കാർ വീണ്ടും അന്വേഷണം നടത്തുന്നു.ആരോപണ ശരമേറ്റിരിക്കുന്ന സർക്കാർ ഫോക്കസ് മാറ്റാനുള്ള ശ്രമാണ് നടത്തുന്നതെന്നും സതീശന്‍ ആരോപിച്ചു.




Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.