“യുവ ഡോക്ടറുടെ മരണത്തിനു പിന്നിൽ പൊലീസിന്റെ കൃത്യമായ അനാസ്ഥത ; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്ക്, ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്ന്” പരിഹസിച്ച് വി.ഡി സതീശന്‍

വയനാട്: കൊട്ടാരക്കരയിൽ ജോലിക്കിടെ വനിതാ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തിനു കാരണം പൊലീസിന്റെ കൃത്യമായ അനാസ്ഥയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ഉത്തരവിടേണ്ടി വന്നത് ആരോഗ്യമന്ത്രിക്കാണെന്നും ഗിന്നസ് ബുക്കില്‍ ഇടം നേടുമെന്നും അദ്ദേഹം പരിഹസിച്ചു.

Advertisements

ഡോക്ടര്‍മാര്‍ നല്‍കിയ പരാതികള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ല എന്നതിന്റെ തെളിവാണ് ഈ കൊലപാതകം. ആശുപത്രികള്‍ സുരക്ഷിത സ്ഥലങ്ങളല്ലെന്ന നില വരുന്നത് വളരെ അപകടകരമായ സ്ഥിതിയാണ്. ഇത് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. സംഭവത്തെ കുറിച്ച്‌ ഗൗരവമായി അന്വേഷിക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സമാനരീതിയിലുള്ള നിരവധി വിഷയങ്ങള്‍ ആരോഗ്യ വകുപ്പില്‍ ഉണ്ടാകുകയാണ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും ആശുപത്രികളിലും ഇത്തരത്തില്‍ നടക്കുന്നുണ്ടെന്നും വി.ഡി സതീശൻ പറഞ്ഞു.

കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയും സംഭവത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. അതീവ ദുഃഖകരമായ സംഭവമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഉണ്ടായതെന്ന് കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നിരന്തരം ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന വിഷയത്തില്‍ ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന പിഴവും എംഎല്‍എ ചൂണ്ടികാട്ടി.

ഇത്തരം വിഷയങ്ങളില്‍ ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടുകയല്ലാതെ മറുപടി പുറത്ത് വരാറില്ല. ഞാന്‍ തന്നെ വിഷയം നിയമസഭയില്‍ ഉയര്‍ത്തിയപ്പോള്‍ മന്ത്രി റിപ്പോര്‍ട്ട് തേടുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ മറുപടി ലഭിച്ചില്ലായെന്നത് സങ്കടകരമായ കാര്യമാണെന്നും എംഎല്‍എ പറഞ്ഞു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്കെത്തിയ പ്രതിയുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടറാണ് കൊല്ലപ്പെട്ടത്. ഡോ. വന്ദന (23)യാണ് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. പൂയപ്പള്ളി സ്വദേശി സന്ദീപാണ് അക്രമം നടത്തിയത്. ഡോക്ടറും പൊലീസുകാര്‍ക്കും ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പ്രതിയുടെ ആക്രമണത്തില്‍ കുത്തേറ്റിരുന്നു.

പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് പ്രതി ആശുപത്രിയില്‍ ആക്രമണം നടത്തിയത്. വീട്ടില്‍ വെച്ച് സന്ദീപ് പ്രകോപിതനായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസിനെ വിളിക്കുകയായിരുന്നു. തുടര്‍ന്ന് വൈദ്യപരിശോധനക്കായി പൊലീസ് ആശുപത്രിയില്‍ എത്തിച്ച യുവാവ് കത്രിക കൈക്കലാക്കിയ ശേഷം ആക്രമണം നടത്തുകയായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.