മേയര്‍ക്ക് കമ്പം കാര്‍ ഓട്ടത്തില്‍; കെഎസ്‌ആര്‍ടിസിയെ ഓടിച്ച്‌ പിടിക്കുന്നു, പക്ഷേ മാലിന്യം കാണുന്നില്ല’: വി മുരളീധരൻ

തിരുവനന്തപുരം : തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ വി മുരളീധരൻ. മേയർക്ക് കമ്ബം കാർ ഓട്ടത്തിലാണ്. കെഎസ്‌ആർടിസി ബസിനെ ഓടിച്ചു പിടിക്കുന്നതാണ് മേയരുടെ ഹോബി. കാറിന്റെ പിൻസീറ്റില്‍ ഇരുന്ന മേയർ, ബസ് ഡ്രൈവർ കാണിച്ച ആക്ഷൻ കണ്ടു. പക്ഷേ കണ്‍മുന്നിലുള്ള മാലിന്യം കാണുന്നില്ലെന്നും വി മുരളീധരൻ പരിഹസിച്ചു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളി മരിച്ച സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ മാലിന്യ പ്രശ്നവും വീണ്ടും ചർച്ചയായിരിക്കുകയാണ്. ജോയിയുടെ മരണത്തിന് കാരണക്കാർ നഗരസഭയാണെന്നാണ് പ്രതിപക്ഷ വിമർശനം. മാലിന്യം കൃത്യമായ രീതിയില്‍ സംസ്ക്കരിച്ചിരുന്നുവെങ്കില്‍ ജോയിയുടെ മരണം ഒഴിവാക്കാമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.

Advertisements

നഗരസഭയിലേക്ക് വിഷയം ചൂണ്ടിക്കാട്ടി ബിജെപിയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധമാർച്ച്‌ നടത്തി. അതേ സമയം, ജോയിയുടെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷൻ റെയില്‍വേക്ക് നോട്ടീസയച്ചു. കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്ബ് റെയില്‍വേയുടെ വിശദീകരണം കേള്‍ക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ . ബൈജൂനാഥ് ചൂണ്ടിക്കാട്ടി. ഡിവിഷണല്‍ റയില്‍വേ മാനേജർ 7 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

Hot Topics

Related Articles