“വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം അപഹാസ്യം; പരിപാടിയിൽ താൻ പങ്കെടുത്തത് മനസ്സില്ല മനസ്സോടെ ; അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടി” : കേന്ദ്ര മന്ത്രി വി.മുരളീധരന്‍

തിരുവനന്തപുരം: ഇന്നലെ വിഴിഞ്ഞം തുറമുഖത്തിന്‍റെ ഉദ്ഘാടനം എന്ന നിലയിൽ നടത്തിയ പരിപാടി അപഹാസ്യമാണെന്നും, പരിപാടിയിൽ താൻ പങ്കെടുത്തത് മനസ്സില്ല മനസ്സോടെയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇന്നലെ ചെലവാക്കിയ കോടികൾ അദാനിയുടേതാണോ സർക്കാരിന്‍റെ  ആണോ? അദാനിയെ എതിർക്കുന്നവരാണ് അദാനിയുടെ പണം മുടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നത്. അസാധ്യ കാര്യം നടത്തി എന്ന് പറയുന്നവർക്ക് അപാര തൊലിക്കട്ടിയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

തുറമുഖത്തിന്‍റെ  പേരിൽ സംസ്ഥാന സർക്കാർ ഒരഭിനന്ദനവും അർഹിക്കുന്നില്ല. 2023 മെയ് മാസത്തിൽ ആദ്യ കപ്പൽ എത്തും എന്നായിരുന്നു മന്ത്രി പറഞ്ഞത്. കമ്മീഷനിങ്‌ എന്നാണ് എന്ന കാര്യത്തിൽ  മുഖ്യമന്ത്രിക്ക് തന്നെ ഉറപ്പില്ല. പ്രഖ്യാപിച്ച തീയതിയെക്കാളും നാലുവർഷം ഇപ്പോഴേ വൈകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ഈ മാമാങ്കം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക്രയിനിന് വാട്ടർ സല്യൂട്ട് നൽകുന്നത് ലോകത്ത് എവിടെയും കണ്ടിട്ടില്ല. ചില സമുദായങ്ങളുടെ പേര് പറഞ്ഞ് മുതലെടുപ്പിന് സിപിഎമ്മും കോൺഗ്രസും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

Hot Topics

Related Articles