‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, ദീപികയെ പ്രശംസിച്ചു വി ശിവൻകുട്ടി

ബോളിവുഡിന്റെ താരറാണിയാണ് ദീപിക പദുക്കോൺ. ചെയ്ത വേഷങ്ങളെല്ലാം മനോഹരമായി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ച ദീപിക, ഇത്തവണത്തെ ഓസ്കറിൽ ഇന്ത്യയ്ക്ക് അഭിമാനമായി മാറി. ഇപ്പോഴിതാ ഓസ്കറിൽ തിളങ്ങിയ ദീപികയെ പ്രശംസിച്ച് കൊണ്ട് രം​ഗത്തെത്തിയിരിക്കുകയാണ് വി ശിവൻകുട്ടി. 

Advertisements

ഓസ്കറിലെ ദീപികയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്. ‘ചില വേദികളിൽ ചിലരുടെ സാന്നിധ്യം ഒരു രാഷ്ട്രീയ സന്ദേശം കൂടിയാകുന്നു..’, എന്നാണ് ഫോട്ടോയ്ക്ക് ഒപ്പം അദ്ദേഹം കുറിച്ചത്. പിന്നാലെ നിരവധി പേരാണ് വിമർശിച്ചും ദീപികയെ പ്രശംസിച്ചും രം​ഗത്തെത്തിയത്. 

Hot Topics

Related Articles