വന്ദേ ഭാരത് വൃത്തിയാക്കാൻ ജപ്പാൻ സാങ്കേതിക വിദ്യ : ശുചീകരണം ഇനി 15 മിനിറ്റിൽ

ന്യൂഡൽഹി : 14 മിനിറ്റുകൊണ്ട് വന്ദേഭാരത് ട്രെയിന്‍ ശുചീകരിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനിന്റെ വേഗവും സമയവും പരിഗണിച്ചാണ് ശുചീകരണം വെറും 14 മിനിറ്റില്‍ പൂര്‍ത്തിയാക്കുന്ന ദൗത്യം നടപ്പിലാക്കുന്നത്. ജപ്പാന്‍ ബുള്ളറ്റ് ട്രെയിനിന്റെ ശുചീകരണ മാതൃകയാണ് ഇക്കാര്യത്തില്‍ ഇന്ത്യ അവലംബിച്ചത്. ഒക്ടോബര്‍ ഒന്നുമുതലാണ് പുതിയ ശുചീകരണ പദ്ധതി ആരംഭിച്ചത്.

Advertisements

വന്ദേഭാരത് ട്രെയിനിന്റെ എല്ലാ കോച്ചുകളിലും നാലുവീതം ക്ലീനിങ് സ്റ്റാഫുകളെ നിയമിക്കും. തുടര്‍ന്ന് അനുവദിച്ച 14 മിനിറ്റിനകം കോച്ച്‌ വൃത്തിയാക്കും. ഇത്തരത്തില്‍ ഓരോ കോച്ചിലും നാലുവീതം പേര്‍ ചേര്‍ന്ന് ശുചീകരണ പ്രവൃത്തി നടത്തുന്നതിനാല്‍ ട്രെയിന്‍ മൊത്തത്തില്‍ വൃത്തിയായി കിട്ടും. ജപ്പാനിലെ ബുള്ളറ്റ് ട്രെയിനുകള്‍ ഇത്തരത്തില്‍ സ്റ്റാഫുകളെ വെച്ച്‌ ഏഴുമിനിറ്റിനകം ശുചീകരിക്കാറുണ്ട്. ഈ മാതൃകയാണ് ഇന്ത്യ സ്വീകരിച്ചതെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അറിയിച്ചു.

Hot Topics

Related Articles