വൈക്കത്ത് ക്രിസ്തുമസ് പുതുവൽസര ആഘോഷത്തിന്റ ഭാഗമായി ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു; വിതരണം ചെയ്തത് റോട്ടറി ക്ലബ്

വൈക്കം: റോട്ടറി ഡിസ്ട്രിക്ട് പ്രോജക്ടിന്റെ ഭാഗമായി വൈക്കം ടൗൺ റോട്ടറി  ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവൽസര ആഘോഷത്തിന്റ ഭാഗമായി ഭക്ഷണസാധനങ്ങൾ വിതരണം ചെയ്തു. അസുഖബാധിതരും നിരാലംബരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നമൂത്തേടത്തുകാവ് മേഴ്സിഹോമിലും തോട്ടുവക്കം അമലാഭവനിലുമാണ്  ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തത്. 

Advertisements

ടൗൺ റോട്ടറി ക്ലബ്ബ് പ്രസിഡന്റ്  ടി.കെ.ശിവപ്രസാദ് മേഴ്സിഹോമിൽ മദർ സുപ്പീരിയർ സിസ്റ്റർ അനിതയ്ക്കും അമലാഭവനിൽ സിസ്റ്റർ പ്രഭാതിനും ഭക്ഷണ സാധനങ്ങൾ  കൈമാറി. യോഗത്തിൽ റൊട്ടേറിയൻമാരായ ഡി.നാരായണൻനായർ , റോട്ടറി ക്ലബ് സെക്രട്ടറി സിറിൽ കെ. മഠത്തിൽ, എൻ.കെസെബാസ്റ്റ്യൻ, വിൻസെന്റ് കളത്തറ, ജോസഫ് ഐസക് , ശ്രീകാന്ത്, ജോയി മാത്യു, സിസ്റ്റർമാരായ ഏഞ്ചൽ, ജോസിറ്റ, ഷാനിമരിയ, ഇവാന ,വസന്തി തുടങ്ങിയവർ സംബന്ധിച്ചു.റൊട്ടേറിയൻമാരും വയോജനങ്ങളും ചേർന്ന്  കലാപരിപാടികൾ അവതരിപ്പിച്ചു.

Hot Topics

Related Articles