റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സംബന്ധിച്ച് ആർക്കെങ്കിലും ആശങ്കകളുണ്ടായിരുന്നെങ്കിൽ അതിനെയെല്ലാം അടിച്ചു ബൗണ്ടറിയ്ക്കകത്തേയ്ക്ക് പറത്തി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യ വംശി..! വിജയസ് ഹസാരെ ട്രോഫിയിൽ വൈഭവിന്റെ വെടിക്കെട്ടിന്റെ മികവിൽ ബീഹാർ പടുത്തുയർത്തിയത് പടുകൂറ്റൻ സ്‌കോർ. അരുണാചൽ പ്രദേശിന് എതിരെ ടോസ് നേടിയ ബീഹാർ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു.
മംഗൾ മഹൗററും വൈഭവ് സൂര്യവംശിയുമാണ് ബീഹാറിന് വേണ്ടി ഓപ്പൺ ചെയ്തത്. 14.3 ഓവറിൽ ബീഹാറിന്റെ ആദ്യ വിക്കറ്റായി മഹൗറർ (33) പുറത്താകുമ്പോൾ ടീം സ്‌കോർ 158 ൽ എത്തിയിരുന്നു. വൈഭവ് സെഞ്ച്വറി നേടി തകർത്തടിച്ച് നിൽക്കുമ്പോൾ സഹ ഓപ്പണർ ആകെ സ്‌കോർ ചെയ്തത് 33 റൺ മാത്രമായിരുന്നു. 26.4 ഓവറിൽ 261 റൺ ടീം സ്‌കോറിൽ നിൽക്കുമ്പോഴാണ് വൈഭവ് പുറത്താകുന്നത്. ഈ സമയം 84 പന്തിൽ നിന്നും 190 റണ്ണാണ് വൈഭവ് എന്ന കൗമാര താരം അടിച്ചെടുത്തത്. ഇതിനായി 16 സിക്‌സും 16 ഫോറും വൈഭവ് പറപ്പിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യത്തെ അൻപത് റൺ നേടാൻ വൈഭവിന് 25 ബോളാണ് വേണ്ടി വന്നത്. എന്നാൽ, രണ്ടാമത്തെ അൻപതിന് 11 പന്ത് മാത്രമാണ് വൈഭവ് എടുത്തത്. 25 ബോളിൽ അരസെഞ്ച്വറിയും 36 ബോളിൽ സെഞ്ച്വറിയും വൈഭവ് പൂർത്തിയാക്കി. 59 ബോളിലാണ് 150 റൺ അടിച്ചെടുത്തത്. ആദ്യ അര സെഞ്ച്വറിയ്ക്കായി എട്ടു ഫോറും, രണ്ടു സിക്‌സും താരം പറത്തി. 226.19 സ്‌ട്രൈക് റേറ്റിലാണ് താരം ബാറ്റ് വീശിയത്.
വൈഭവിനെ കൂടാതെ ആയുഷ് ലോഹാരുകയും (56 പന്തിൽ 116 ), ഷക്കീബുൾ ഗനിയും (40 പന്തിൽ 128 ) ബീഹാറിനായി സെഞ്ച്വറി നേടി. 66 പന്തിൽ 77 റണ്ണെടുത്ത് പീയൂഷ് സിംങും മികച്ച ബാറ്റിംങ് കാഴ്ച വച്ചു. അൻപത് ഓവർ പൂർത്തിയാകുമ്പോഴേയ്ക്കും ആറു വിക്കറ്റ് നഷ്ടമാക്കി 574 റണ്ണാണ് ബീഹാർ സ്വന്തമാക്കിയിരിക്കുന്നത്.


