വടക്കുപുറത്ത് പാട്ട് : കൊടിക്കുറകളും കിഴിപ്പണവും കൊടുങ്ങലൂരിൽ സമർപ്പിച്ചു

വൈക്കം : വടക്കുപുറത്ത് പാട്ടിന് മുന്നോടിയായി ദേശവിളംബരത്തിന്റെ ഭാഗമായി ആചാരപരമായി സ്ഥാപിച്ച കൊടിമരത്തിലെ കൊടിക്കൂറകൾ, കിഴിപ്പണം എന്നിവ കൊടുങ്ങല്ലൂർ ദേവീക്ഷത്രത്തിൽ സമർപ്പിച്ചു.. മഹാദേവ ക്ഷേത്രത്തിന്റെ നാല് ഗോപുരങ്ങൾക്ക് പുറത്തായാണ് കൊടിമരങ്ങൾ സ്ഥാപിച്ച് കൊടിയുയർത്തിയിരുന്നത്. വടക്കുപുറത്ത് പാട്ടിന്റെ മുന്നോടിയായി വൈക്കം ടൗണിലെ പടിഞ്ഞാറ്റുംചേരി തെക്കേമുറി, പടിഞ്ഞാറ്റുംചേരി പടിഞ്ഞാറേ മുറി, പടിഞ്ഞാറ്റുംചേരി വടക്കേമുറി, കിഴക്കുംചേരി തെക്കേമുറി, കിഴക്കുംചേരി നടുവിലെ മുറി, കിഴക്കുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ നേതൃത്വത്തിലാണ് കാലാകാലങ്ങളായി ആചാരപരമായി ചടങ്ങ് നടത്തിവരുന്നത്. പൂത്താലങ്ങളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആഘോഷമായി ആണ് കൊടിമരങ്ങൾ സ്ഥാപിച്ച് കൊടികൾ ഉയർത്തിയിരുന്നത്. കൊടിക്കൂറകൾ കൊടുങ്ങല്ലൂർ ദേവി ക്ഷേത്ര നടയിൽ കരയോഗം പ്രസിഡന്റ് മാരായ പി ശിവരാമകൃഷ്ണൻനായർ, ബി ജയകുമാർ, കെ എസ് രവികുമാർ എന്നിവരും കിഴിപ്പണം സെക്രട്ടറിമാരായ കൃഷ്ണ കുമാർ എസ് യു, രാജേന്ദ്രദേവ്, ശ്രീഹർഷൻ എന്നിവരും സമർപ്പിച്ചു. തുടർന്ന് സമസ്താപരാദം പറഞ്ഞ് വിളിച്ചു ചൊല്ലി പ്രാർത്ഥിക്കുന്നതോടെ ചടങ്ങുകൾ സമാപിച്ചു.. ചടങ്ങുകളിൽ കരയോഗ കരയോഗ ഭാരവാഹികൾ, കരയോഗ വനിതാ സമാജ ബാലസമാജ അംഗങ്ങളും ഭക്തജനങ്ങളും പങ്കെടുത്തു.

Advertisements

Hot Topics

Related Articles