വൈക്കത്ത് വീണ്ടും തെരുവുനായ ആക്രമണം; പേ വിഷ ബാധയെ തുടര്‍ന്ന് അക്രമാസക്തനായ തെരുവുനായ ആറു പേരെ കടിച്ചു; ആംബുലന്‍സ് ഡ്രൈവര്‍ കടിയേല്‍ക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക്

വൈക്കം: തുടര്‍ച്ചയായി വൈക്കത്ത് പേപ്പട്ടിയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണം തുടര്‍ച്ചയായ ദിവസങ്ങളില്‍ ഉണ്ടായതോടെ നാട്ടുകാരും ഭീതിയിലായി. വൈക്കം ചെമ്പിലാണ് ശനിയാഴ്ച നായയുടെ ആക്രമണം ഉണ്ടായത്. ചെമ്പില്‍ ആറു പേര്‍ക്കാണ് നായയുടെ കടിയേറ്റത്. തെരുവുനായയുടെ ആക്രമണത്തില്‍ നിന്നും ആംബുലന്‍സ് ഡ്രൈവര്‍ കഷ്ടിച്ചു രക്ഷപെടുകയായിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍ കുറുപ്പന്‍ വീട്ടില്‍ നവാസിനെ ആക്രമിച്ചെങ്കിലും കടിയേല്‍ക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

Advertisements

നായ നവാസിനെ കടിക്കാന്‍ ശ്രമിച്ചെങ്കിലും പാന്റിലാണ് കടിയേറ്റത്. ചെമ്പ് പോസ്റ്റ് ഓഫിസിനു സമീപം 12, 13 വാര്‍ഡിലാണ് ഇന്ന് വൈകുന്നേരം നാലോടെ തെരുവ്‌നായയുടെ ആക്രമണമുണ്ടായത്. ചെമ്പ് സ്വദേശികളായ ഗീതാലയം ഗിരീഷ്, വെള്ളാശേരി ഗോപി , വടക്കേടത്ത് വിശ്വന്‍, ബ്ലാത്തിത്തറ സൗദാമിനി, അനന്തു, എന്നിവരടക്കം ആറുപേര്‍ക്ക് കടിയേറ്റത്. പേ വിഷബാധസംശയിക്കുന്ന നായയെ പിടികൂടാനായില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അക്രമാസക്തനായി പരക്കം പാഞ്ഞ നായ വഴിയോരത്തു കണ്ട മറ്റ് തെരുവുനായ്ക്കളേയും കടിച്ചതോടെ ജനം പരിഭാന്ത്രി യിലാണ്. നായ വേമ്പനാട്ട് കായലോരത്തേക്കാണ് പാഞ്ഞത്. ഈ ഭാഗങ്ങളില്‍ തെരുവുനായ്ക്കള്‍ ഏറെയുള്ള തിനാല്‍ കണ്ടെത്തുന്നത് എളുപ്പമല്ല. വിവരമറിഞ്ഞ് നായയെ പിടികൂടി പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്ന സംഘം സംഭവ സ്ഥലത്തെത്തി തെരുവുനായയെ പിടികൂടാന്‍ ശ്രമം ആരംഭിച്ചു.

Hot Topics

Related Articles