വാകത്താനത്ത് സിപിഎം നേതൃത്വത്തിൽ സിവിൽ സർവീസ് ജേതാവിനെ ആദരിച്ചു

വാകത്താനം : സിവിൽ സർവീസ് ജേതാവിനെ സിപിഎം വാകത്താനം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു . സിവിൽ സർവീസ് പരീക്ഷയിൽ 134-ാം റാങ്ക് കരസ്ഥമാക്കിയ തോട്ടക്കാട് സാം വർഗീസ് പുതുക്കാടിനെയാണ് സിപിഐഎം വകത്താനം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചത്.

Advertisements

സിപിഎം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണൻ സാമിന് മെമെന്റോ നൽകി ആദരിച്ചു. ഏരിയ കമ്മറ്റി അഗം ഇ. കെ. കുര്യൻ, പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി, ലോക്കൽ സെക്രട്ടറി രാജീവ്‌ ജോൺ, എ ജെ ജോൺ, പി ബി പ്രകാശ് ചന്ദ്രൻ, ജി ശ്രീകുമാർ, കെ ജെ ജെയിംസ് , ടി കെ ദേവരാജൻ, ലാസർ വി തോമസ്, ജെനിമോൻ മറ്റത്തിൽ , കാശ്യപ് ദിവാകരൻ എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles