വനിതാ കോൺഗ്രസ് ജില്ലാ നേതൃസംഗമം 13 ന്

കോട്ടയം : വനിതാ കോൺഗ്രസ് ജില്ലാ നേതൃസംഗമം ജനുവരി 13 വെള്ളിയാഴ്ച രാവിലെ 11 ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫിസിൽ നടക്കും. ജില്ലാ പ്രസിഡൻറ് ഷീല തോമസ് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി യോഗം ഉദ്ഘാടനം ചെയ്യും. കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് പ്രഫ.ലോപ്പസ് മാത്യു യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. വനിതാ കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ പെണ്ണമ്മ ജോസഫ്, സണ്ണി തെക്കേടം, വിജി എം തോമസ്, സിന്ധുമോൾ ജേക്കബ് എന്നിവർ പ്രസംഗിക്കും.

Hot Topics

Related Articles