വർക്കലയിൽ വി. ജോയി മത്സരിക്കും : എ എ റഹീം സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും

തിരുവനന്തപുരം: എ.എ. റഹീം എം.പിയെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാക്കാൻ സി പി എം തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയി വർക്കലയിൽ സ്ഥാനാർത്ഥിയാകുന്ന സാഹചര്യത്തിലാണ് മാറ്റം. അടുത്തിടെ നടന്ന പാർട്ടി നേതൃത്വ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പ്രവർത്തന കാര്യക്ഷമത ഉയർത്തുന്നതിനുമായി ഈ മാറ്റം കൊണ്ടുവന്നതാണെന്ന് സി.പി.എം വ്യക്തമാക്കി.ഞായറാഴ്‌ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ സെക്രട്ടറി വി. ജോയിയെ വർക്കലയിൽ മത്സരിപ്പിക്കാൻ വേണ്ടിയാണ് ഈ നേതൃമാറ്റം.

Advertisements

നിലവിൽ വർക്കല എംഎൽഎയാണ് ജോയി. അദ്ദേഹത്തെ മാറ്റി നിർത്തിയാൽ വർക്കല മണ്ഡലത്തിലെ വിജയ സാധ്യതയെക്കുറിച്ച് പാർട്ടിക്കുള്ളിൽ ആശങ്ക ഉയർന്നിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് വിജയത്തിനു മാത്രം മുൻഗണന നൽകാനാണ് സി.പി.എം. തീരുമാനം.ഈ സാഹചര്യത്തിലാണ് ജോയിയെ വീണ്ടും കളത്തിലിറക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതോടെ എ.എ. റഹീമിന് ജില്ലാ സെക്രട്ടറിയുടെ ചുമതല നൽകാനും തീരുമാനിച്ചു. ഇതുവഴി പാർട്ടി നേതൃത്വത്തിൽ യുവമുഖത്തെ പ്രതിഷ്ഠിച്ചിരിക്കുകയാണ് സിപിഎം. നിലവിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് റഹീം. രാജ്യസഭാംഗമായും പ്രവർത്തിക്കുന്നു. വിഭാഗീയത ഇപ്പോഴും ചെറിയ രീതിയിൽ അലട്ടുന്ന തിരുവനന്തപുരം ജില്ലയിൽ ഇരുവിഭാഗത്തിനും സ്വീകാര്യനാണ് റഹീം എന്നതിനാലാണ് പുതിയ നിയോഗം.

Hot Topics

Related Articles