പത്തനംതിട്ട മല്ലപ്പള്ളിയിൽ വീടിനു സമീപത്തെ ഷെഡിനുള്ളിൽ മൂർഖൻ..! രാത്രി മുഴുവൻ വീട്ടുകാരെ വിറപ്പിച്ച മൂർഖനെ വാവാ സുരേഷ് പൊക്കി അകത്താക്കി; വീഡിയോ കാണാം

മല്ലപ്പള്ളിയിൽ നിന്നും
ജാഗ്രതാ ന്യൂസ് ലൈവ്
പ്രത്യേക ലേഖകൻ

Advertisements

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളിയിൽ വീടിനു സമീപത്തെ ഷെഡിൽ ഒളിച്ചിരുന്ന മൂർഖനെ വീട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ എത്തിയ വാവാ സുരേഷ് പൊക്കി അകത്താക്കി. മല്ലപ്പള്ളി മൂശാരിക്കവല ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിന്റ് വീടിന് സമീപമുള്ള ഷെഡിനാണ് ശനിയാഴ്ച രാത്രി മൂർഖനെ കണ്ടത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടിനു സമീപത്ത് പണി സാധനങ്ങൾ സൂക്ഷിക്കുന്ന ഷെഡിൽ ആണ് ഇന്നലെ രാത്രി എഴുമണിയോടെ മൂർഖൻ പാമ്പിനെ കണ്ടത്. ആദ്യം നാട്ടുകാർ മൂർഖൻ പാമ്പിനെ പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്നാണ് നാട്ടുകാർ വിവരം വാവാ സുരേഷിനെ അറിയിച്ചത്. തുടർന്ന്, പത്തു മണിയോടെ തന്നെ സുരേഷ് സ്ഥലത്ത് എത്തി.

ഉടൻ സ്ഥലത്ത് എത്തിയ വാവാ സുരേഷ് മാളത്തിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ സാഹസികമായി പിടികൂടി. എകദേശം അറ് അടിയോളം നീളമുള്ള ആൺ വർഗ്ഗത്തിൽ പെട്ട മൂർഖൻ ആണെന്നും വാവാ സുരേഷ് പറഞ്ഞു. പാമ്പിനെ പിന്നീട് വനമേഖലയിൽ ഉപേക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Hot Topics

Related Articles