കുമിൾ രോഗം മൂലം വാഴക്കുലകൾ മൂക്കാതെ പഴുക്കുന്നത് വ്യാപകമാകുന്നു

കോട്ടയം: ജില്ലയുടെ പലഭാഗത്തും കുമിൾരോഗം മൂലം വാഴക്കുലകൾ മൂക്കാതെ പഴുക്കുന്നത് വ്യാപകമാകുന്നു. വാഴക്കുലകൾക്ക് വിലയുള്ള ഈ സമയത്ത് ഇത് കർഷകർക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ് എന്ന് വാഴകർഷകനും കർഷക കോൺഗ്രസ്‌ നേതാവുമായ എബി ഐപ്പ് പറഞ്ഞു. കരിംകുലരോഗം എന്നാണ് ഇത് അറിയപ്പെടുന്നത്. ഞാലിപ്പുവൻ റോബസ്റ്റാ ഏത്തൻ തുടങ്ങി എല്ലാ വാഴക്കുലകളിലും ഈ രോഗം കണ്ടുവരുന്നു. കായയുടെ അഗ്രവശം കറുത്ത് പൂപ്പലോടുകൂടിയാണ് കാണപ്പെടുന്നത്. നേർപ്പിച്ച ബോർഡോ മിശ്രിതം അടിച്ചു കൊടുക്കാൻ കൃഷി വകുപ്പിലെ വിദഗ്ദ്ധർ നിർദ്ദേശിച്ചെകിലും പ്രയോജനം ലഭിക്കുന്നില്ല. പഴവർഗങ്ങളിൽ കുമിൾരോഗം വ്യാപിക്കുന്നത് മെയ് ജൂൺ മാസങ്ങളിൽ കൂടുതലാവുകയാണ്.

Advertisements

Hot Topics

Related Articles