രാജ്യത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ ബിജെപി വേട്ടയാടുന്നു : ജോസ് കെ. മാണി

കോട്ടയം : രാജ്യത്ത് അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കളെ വേട്ടയാടുന്ന ബി.ജെ.പി നിലപാട് രാഷ്ട്രീയ ഭീകരതയാണെന്ന് കേരള കോൺഗ്രസ് (എം) ചെയർമാനും എം.പിയുമായ ജോസ് കെ. മാണി. രാഷ്ട്രീയമായി വലിയ സ്വാധീനമുള്ള പ്രതിപക്ഷ നേതാക്കൾക്കെതിരെ ഇ.ഡി ഉൾപ്പെടെയുള്ള ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് കേന്ദ്ര സർക്കാർ.

Advertisements

രാജ്യത്ത് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഇ.ഡി കേസുകളിൽ 98 ശതമാനവും പ്രതിപക്ഷ നേതാക്കൾക്കെതിരെയാണെന്നും ഇതിൽ കേവലം രണ്ട് അല്ലെങ്കിൽ മൂന്ന് ശതമാനം ആളുകൾ മാത്രമാണ് കുറ്റക്കാരാണെന്ന് കണ്ടെത്താൻ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ കണക്കുകൾ തന്നെ നിലവിലെ നടപടികൾ രാഷ്ട്രീയ പ്രേരിതമാണെന്നതിന് തെളിവാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.​


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ വിഷയത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കരുത്തുണ്ടെന്നും കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

Hot Topics

Related Articles