കോട്ടയം : 2026 ഓഗസ്റ്റ് 27ന് മുളന്തുരുത്തി വെട്ടിക്കൽ ദയറായിലെ മാർ ഗ്രീഗോറിയോസ് നഗറിൽ സമ്മേളിക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ അംഗങ്ങളുടെ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പരിശുദ്ധ കാതോലിക്കാ ബാവായുടെ സെക്രട്ടറിയും അരമന അസിസ്റ്റന്റ് മാനേജരുമായ ഫാ.ഗീവർഗീസ് ജോൺസൺ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി. ഇതോടൊപ്പം അസോസിയേഷൻ യോഗസ്ഥലത്തും, സഭയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.mosc.in ) ലിസ്റ്റ് ലഭ്യമാണെന്ന് അസോസിയേഷൻ സെക്രട്ടറി അഡ്വ.ബിജു ഉമ്മൻ അറിയിച്ചു. മലങ്കരസഭയുടെ പാര്‍ലമെന്‍റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷനിൽ ലോകമെമ്പാടുമുള്ള 30 ഭദ്രാസനങ്ങളിൽ നിന്നായി 4243 പ്രതിനിധികൾ പങ്കെടുക്കും. മലങ്കരസഭയ്ക്ക് 4 പുതിയ മെത്രാപ്പോലീത്താമാരെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയാണ് പരിശുദ്ധ പരുമല തിരുമേനിക്ക് ജൻമം നൽകിയ മുളന്തുരുത്തിയിൽ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ യോഗം ചേരുന്നത്.
മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ : അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു


